jio 800x100
jio 800x100
728-pixel-x-90
<< >>

മീരാബായി ചാനുവിലൂടെ ഇന്ത്യയ്ക്ക് സ്വപ്ന തുല്യമായ തുടക്കം,പൂച്ചെണ്ട് നേരിട്ട് ടോക്യോവിലെത്തിച്ച് കേരള ഭാരദ്വോഹന അസോസിയേഷന്‍

MEERA BHAI CHANUടോക്യോ:മീരാബായി ചാനുവിലൂടെ ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് സ്വപ്ന തുല്യമായ തുടക്കം.ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയാണ് മീര ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്.49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡല്‍ നേടിയത്. ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.പി വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതയാണ് മീരാബായി ചാനു.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ വെങ്കല മെഡല്‍ നേടിയത്. സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ് കര്‍ണം മല്ലേശ്വരി 2000ല്‍ സിഡ്നിയില്‍ വെങ്കലം നേടിയത്.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രശസ്ത കായിക താരങ്ങളും മീരാബായിക്ക് അഭിനന്ദനം അര്‍പ്പിച്ചു.സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് മീരാബായിയുടെ നേട്ടം.കൊവിഡ് ദുരന്തങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ജനതയ്ക്ക് ആഘോഷിക്കാനുള്ള അവസരമായി മാറുകയാണ് ഈ മണിപ്പൂര്‍കാരിയുടെ ചരിത്ര നേട്ടം.

meerabai home

മീരഭായ് ചാനുവിന്റ വീട്ടിൽ അച്ഛനും അമ്മയും കുടുംബാംഗങ്ങളും മീരയുടെ മെഡൽ വിജയം ടിവിയിൽ കാണുന്ന ദൃശ്യം.

Arun basil mathew

Meerabhai Chanu cheering after winning Silver Medal for India along with Indian Weightlifting Federation Secretary General Sri. Sahadev Yadav and her Doctor from Kerala, Dr. Arun Basil Mathew in Tokyo today evening.

റിയോ ഒളിംപിക്സില്‍ നേട്ടം കൊയ്യുമെന്നു പ്രതീക്ഷിച്ചിരുന്ന മീരാബായി ചാനു സ്ഥിരതയാര്‍ന്ന പരിശീലനത്തിലൂടെ ഇക്കുറി വെള്ളി മെഡല്‍ നേട്ടത്തിലെത്തിചേര്‍ന്നത് ഇതര കായിക താരങ്ങള്‍ക്ക് അനുകരണീയമായ ഒരു മാതൃകയായി മാറുകയാണ്.മീരയുടെ ഈ നേട്ടം ഭാവിയില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി കായിക താരങ്ങള്‍ക്ക് പ്രചോദനം ആകും എന്നതാണ് ഏറ്റവും പ്രധാനം എന്ന് കേരള ഭാരദ്വോഹന അസോസിയേഷന്‍ സെക്രട്ടറി ജി ബാലകൃഷ്ണന്‍ പറഞ്ഞു.കേരള ജനതയ്ക്ക് വേണ്ടി ഇന്ത്യയുടെ മെഡിക്കല്‍ ടീമിന്റെ ഭാഗമായ ഡോ.അരുണ്‍ ബേസില്‍ മാത്യുവിന്റെ സാഹായത്തോടെ ചരിത്ര നേട്ടത്തിനുടമായ മീരാബായിക്ക് ഇതിനകം അഭിനന്ദനം അര്‍പ്പിച്ചുകൊണ്ട് പൂച്ചെണ്ട് കൈമാറിയാതായും ജി ബാലകൃഷ്ണന്‍ അറിയിച്ചു.Poochendu

INDIANEWS24 TOKYO DESK

Leave a Reply