728-pixel-x-90-2-learn
728-pixel-x-90
<< >>

മീരാജാസ്മിനും അനില്‍ ജോണും വിവാഹിതരായി

തിരുവനന്തപുരം: നടി മീരാ ജാസ്മിനും ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ജോണ്‍ ടൈറ്റസും തമ്മിലുള്ള വിവാഹം തിരുവനന്തപുരം പാളയം എല്‍ .എം.എസ് പള്ളിയിയില്‍ വച്ചു നടന്നു. സി.എസ്.ഐ  ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികനായിരുന്നു.
kavya-meera-new-ഞായറാഴ്ച കൊച്ചിയിലുള്ള മീരയുടെ വീട്ടില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. മതപരമായ ചടങ്ങുകള്‍ അനുസരിച്ചുള്ള വിവാഹമാണ് എല്‍ .എം.എസ് പള്ളിയില്‍ നടന്നത്. വിവാഹച്ചടങ്ങിനും സത്കാരത്തിനും അനില്‍ ജോണിന്‍റെ ആവശ്യപ്രകാരം പോലീസ് സംരക്ഷണം നല്‍കിയിരുന്നു.
Meera Jasmine - Anil John Marriageഅടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.ട്വന്റി ട്വന്‍റിയില്‍ മീര സഹകരിക്കാത്തതുമായി ബന്ധപ്പെട്ട് പിണക്കത്തിലായിരുന്നു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്ന നടന്‍ ദിലീപിന്‍റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.ചടങ്ങിലുടനീളം തമാശകള്‍ വിതറി ദിലീപ് സജീവ സാന്നിധ്യമായി.ഒപ്പം അഭിനേതാക്കളായ കാവ്യാ മാധവന്‍, സുരേഷ് ഗോപി,മല്ലികാ സുകുമാരന്‍,സംവിധായകരായ ബ്ലെസി, ബാലുകിരിയത്ത്, നിര്‍മാതാവ് രഞ്ജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സുരേഷ്ഗോപി ഭാര്യ രാധികയുമൊന്നിച്ചാണ് എത്തിയത്.
വിവാഹച്ചടങ്ങുകളെത്തുടര്‍ന്ന്‍  ഇടപ്പഴിഞ്ഞി ആര്‍ .ഡി.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സല്‍ക്കാരത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍,സംവിധായകരായ സത്യന്‍ അന്തിക്കാട്,ശ്യാമപ്രസാദ്,ഗായകന്‍ എം.ജി. ശ്രീകുമാര്‍ , വിജിലന്‍സ് എ.ഡി.ജി.പി ആര്‍ . ശ്രീലേഖ, സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍, ഭാര്യ ഡോ. ബീന ഐ എ എസ് , നടി കാര്‍ത്തിക തുടങ്ങിയവര്‍ പങ്കെടുത്തു.
INDIANEWS24 TVPM

Leave a Reply