728-pixel-x-90-2-learn
728-pixel-x-90
<< >>

മീരജാസ്മിന്‍ വീണ്ടും വാര്‍ത്തയില്‍ : വിവാഹം ഫെബ്രുവരിയില്‍ ?

കൊച്ചി:  മീരാജാസ്മിന്‍ വിവാഹിതയാകുന്നു. ദുബായില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. മദ്രാസ്‌ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദം നേടിയ ആളാണ് അനില്‍. തിരുവനന്തപുരം എല്‍എംഎസ് പള്ളിയില്‍ വച്ച് ഫെബ്രുവരി 12നാണ് വിവാഹം. മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും  ഈ വാര്‍ത്തയ്ക്കു ഇനിയും പരിപൂര്‍ണ്ണമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇടയ്ക്ക് മലയാള സിനിമയില്‍ നിന്നും താല്‍ക്കാലികമായി മാറി നിന്ന മീരാജാസ്മിന്‍ സിദ്ധിഖിന്‍റെ മോഹന്‍ലാല്‍ ചിത്രമായ ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാനില്‍ നായികയായിരുന്നു. കൂടാതെ ബാബു ജനാര്‍ദ്ദനന്‍റെ ലിസമ്മയുടെ വീട് എന്ന ചിത്രത്തില്‍ മീര ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചു. ഷാജിയെമ്മിന്‍റെ മിസ്‌. ലേഖ തരൂര്‍ കാണുന്നത് ആണ് മീരയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ഇപ്പോള്‍ ജയറാമിന്‍റെ നായികയായി ഓര്‍ഡിനറി ഫെയിം സുഗീതിന്‍റെ ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലാണ് മീര അഭിനയിക്കുന്നത്. ഒരു പിടി മികച്ച ചിത്രങ്ങള്‍ മീരയുടെതായി അനൌണ്‍സ് ചെയ്തിരുന്നു.വിവാഹ ശേഷം മീര അഭിനയം തുടരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. താമസിയാതെ മീര തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ വസ്തുതകള്‍ വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കാം.

മലയാളം കണ്ട എക്കാലത്തെയും അനുഗ്രഹീത അഭിനേത്രികളില്‍ ഒരാള്‍ എന്ന സ്ഥാനം അലങ്കരിക്കുന്ന മീരയ്ക്ക് 2004 ല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. അവാര്‍ഡുകളുടെ തോഴിയായ മീരയ്ക്ക് രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം ലഭിച്ചു. 2003 ളും 2007ലുമാണ് മീരയ്ക്ക് അവാര്‍ഡ് ലഭിച്ചത്. പാഠം ഒന്ന് ഒരു വിലാപം, കസ്തൂരി മാന്‍, ഒരേ കടല്‍ എന്നീ ചിത്രങ്ങള്‍ക്കാണ് ബഹുമതി ലഭിച്ചത്.രണ്ടു തവണ തമിഴ് നാട് ഗവണ്മെന്‍റ് അവാര്‍ഡും മീര നേടിയിരുന്നു. മൂന്ന് തവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ മീരയ്ക്ക് ചാനലുകളുടെയും ഇതര മാധ്യമങ്ങളുടെതുമടക്കം നിരവധി  അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി.

2001 ല്‍ ലോഹിതദാസ് ചിത്രമായ സൂത്രധാരന്‍ എന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയാണ് മേരി ജാസ്മിന്‍ ജോസഫ്‌ എന്ന മീരാജാസ്മിന്‍ തന്‍റെ കരിയറിന് തുടക്കം കുറിച്ചത്. ഈ മുപ്പതുകാരി ഇതിനകം അറുപതില്‍പ്പരം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. ഇക്കാലയളവില്‍ ഒത്തിരി മികച്ച‍ ചിത്രങ്ങളിലൂടെ കരിയറിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് മീര പ്രവേശിക്കുന്ന വേളയിലാണ് വിവാഹ വാര്‍ത്തയെത്തുന്നത്.

മീരയുടെ മികച്ച ചിത്രങ്ങള്‍ ചുവടെ:

സൂത്രധാരന്‍

റണ്‍

കസ്തൂരിമാന്‍

ഗ്രാമഫോണ്‍

സ്വപ്നക്കൂട്

പാഠം ഒന്ന് ഒരു വിലാപം

ആഞ്ജനേയ

ആയുധ എഴുത്ത്

അമ്മായി ബാഗുണ്ടി

പെരുമഴക്കാലം

അച്ചുവിന്‍റെ അമ്മ

ഭദ്ര

രസതന്ത്രം

പരട്ടൈ എങ്കിര അഴക്‌ സുന്ദരം

ഒരേ കടല്‍

കല്‍ക്കട്ട ന്യൂസ്‌

ഇന്നത്തെ ചിന്താവിഷയം

മിന്നാമിന്നിക്കൂട്ടം

ചുവപ്പ് മഴൈ

ലിസമ്മയുടെ വീട്

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍

 

SANU INDIANEWS24

 

 

Leave a Reply