കോളജ് യൂണിഫോമില്‍ കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ മീന്‍ വില്‍ക്കുന്ന ഹനാന് എന്ന പെണ്‍കുട്ടിയുടെ ജീവിതം മാധ്യമങ്ങളിലൂടെ സംവിധായകന് അരുണ്‍ഗോപി അറിഞ്ഞ് പുതിയ സിനിമയിലേക്ക് ക്ഷണിച്ചു. വെല്ലുവിളികളോട് പൊരുതി ജീവിക്കുന്ന ഹനയ്ക്ക് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം കൂടിയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലേക്കാണ് ക്ഷണം. നല്ലൊരു വേഷമായിരിക്കും ഹനാന് ലഭിക്കുക എന്നറിയുന്നു. നല്ലൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും കവയിത്രിയുമായ ഹനാന് ഒരു ഡോക്ടര്‍ ആകണമെന്നാണ് ആഗ്രഹം. ഹനാന് നാടിന്റെ നാനാഭാഗത്ത് നിന്ന് സഹായ ഹസ്തങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുയാണ്.
INDIANEWS24 COCHI DESK