jio 800x100
jio 800x100
728-pixel-x-90
<< >>

മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു

തൃശ്ശൂർ: മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു.മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന്  ക ഴിഞ്ഞ 35 ദിവസമായി കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍  ചികിത്സയിലായിരുന്നു.ബാലന്‍ മാസ്റ്റര്‍ക്ക്7 4 വയസായിരുന്നു.തൃശൂർ ജില്ലയിലെ അവിണിശ്ശേരി സ്വദേശിയാണ്.

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലൻ മാസ്റ്റർ 1980  ൽ മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി ആയി പ്രവർത്തിച്ചിരുന്നു. ഇന്ന്   3000 ൽ പരം ക്ഷീരസഹകരണ സംഘങ്ങളും  10 ലക്ഷത്തിലേറെ ക്ഷീരകർഷകരും, 3000 കോടിയിലേറെ വിറ്റുവരവും ഉള്ള  കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മിൽമയെ വളർത്തുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിച്ച കർഷക നേതാവാണ്‌ ബാലൻ മാസ്റ്റർ.എളിയ നിലയിൽ ക്ഷീര സഹകരണ സംഘത്തിലൂടെ പ്രവർത്തനം തുടങ്ങി കേരളത്തിലെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തിയ ബാലന്‍ മാസ്റ്ററുടെ  ഏറ്റവും വലിയ മഹത്വം  എളിമയായിരുന്നു.കഠിനാധ്വാനവും എളിമയും ഒപ്പം അര്‍പ്പണ ബോധവും മൂല്യബോധവും ഉണ്ടെങ്കില്‍ ജീവിതത്തില്‍ ഏതു വലിയ വാതിലുകളും തുറക്കാനാകും എന്ന് തന്റെ ജീവിതത്തിലൂടെ ബാലന്‍ മാസ്റ്റര്‍ തെളിയിച്ചു.
സഹകരണ മേഖലയിൽ 45  വർഷത്തിലേറെ പ്രവർത്തിച്ച  ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 6 വർഷം  മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. സഹകരണ മേഖലയിൽ 45  വർഷത്തിലേറെ പ്രവർത്തിച്ച  ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 6 വർഷം  മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആയിരുന്നു.

പെരിഞ്ചേരി എ.എൽ പി സ്ക്കൂൾ അധ്യാപകനായിരുന്ന ബാലന്‍ മാസ്റ്റര്‍  കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്  അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് സംസ്ഥാന സഹകരണ യൂണിയൻ മെംബർ  എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 2013 ൽ  ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച്  അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും 2008 ലെ  മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

റിട്ടയേർഡ് കെഎസ്എഫ്ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. തിരുവനന്തപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും  ഐടി വ്യവസായിയുമായ രഞ്ജിത്ത് ബാലൻ, രശ്മി ഷാജി എന്നിവ‍ർ‌ മക്കളാണ്.ഷാജി ബാലകൃഷ്ണൻ(ദുബായ്), മഞ്ജു രഞ്ജിത്ത് എന്നിവര്‍ മരുമക്കളാണ്.

INDIANEWS24 KOCHI DESK

 

Leave a Reply