728-pixel-x-90-2-learn
728-pixel-x-90
<< >>

മിസ്സിസാഗയില്‍ ഓണാഘോഷം 29ന്

മിസ്സിസാഗ: മിസ്സിസാഗ കേരള അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ് 29ന് നടക്കും. ടൊറന്റോ സെന്റ് ആൻഡ്രൂസ് ബൊളീവാർഡിലുള്ള ഡോൺ ബോസ്കോ കാത്തലിക് സെക്കൻഡറി സ്കൂളിലാണ് വേദി. ടിഡി കാനഡ ട്രസ്റ്റാണ് ഗ്രാൻഡ് സ്പോൺസർ.

നൃത്ത-സംഗീത പരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ ആഘോഷമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. സദ്യയ്ക്കുള്ള കൂപ്പൺ വിൽപന ആരംഭിച്ചതായി പ്രസിഡന്റ് പ്രസാദ് നായരും സെക്രട്ടറി മഞ്ജുള ദാസും അറിയിച്ചു. മുതിർന്നവർക്ക് 20 ഡോളറും ആറു മുതൽ 12 വയസു വരെയുള്ളവർക്ക് 15 ഡോളറുമാണ് നിരക്ക്. ആറു വയസ്സിൽ താഴെയുള്ള കുടുംബാംഗങ്ങൾക്കു പ്രവേശനം സൗജന്യമാണ്. ടിക്കറ്റിനും പരിപാടിയുടെ വിശദവിവരങ്ങൾക്കും പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രശാന്ത് പൈയുമായി ബന്ധപ്പെടണം (ഫോൺ: 647-295-6474). ഇ-മെയിൽ: mka@MississaugaKeralaAssociation.com

ഇതോടനുബന്ധിച്ച് അസോസിയേഷന്‍ തയ്യാറാക്കുന്ന പ്രോഗ്രാം ബ്രോഷറിന്റെ കവർചിത്രമായി ഉപയോഗിക്കുന്നതിനായി മാവേലിത്തമ്പുരാനെ വരയ്ക്കാനുള്ള മൽസരവും നടത്തുന്നുണ്ട്. ഗ്രേറ്റർ ടൊറന്റോ ഏരിയയിലുള്ള (ജിടിഎ) ആറു മുതൽ പന്ത്രണ്ട് വരെ വയസ്സുള്ളവര്‍ക്ക് പങ്കെടുക്കാം. മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയ ചിത്രം ഓഗസ്റ്റ് 15ന് മുമ്പ് ലഭിക്കണം. ചിത്രങ്ങൾ അയയ്ക്കേണ്ട ഇ-മെയിൽ: MississaugaKeralaAssociation@gmail.com.

മൽസരത്തിന്റെ വിശദാംശങ്ങൾ എംകെഎ വെബ് സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം മൽസരാർഥിയുടെ പേരും വിശദാംശങ്ങളും സഹിതം ബ്രോഷറിൽ ഉൾപ്പെടുത്തുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.   https://www.facebook.com/MississaugaKerala   shibu900@hotmail.com

Leave a Reply