728-pixel-x-90-2-learn
728-pixel-x-90
<< >>

മിസ്റ്റര്‍ ഫ്രോഡ് തുറന്നു വിട്ട ഭൂതം

കൊച്ചി:മലയാള സിനിമ ഒരു നവോഥാന കാലഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന വേളയിലാണ് പുതിയ പ്രതിസന്ധി ഭൂതം മലയാള സിനിമയെ ആവേശിക്കുന്നത്.മിക്കവാറും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഉയര്‍ന്നു കേള്‍ക്കാറുള്ള ബി ഉണ്ണികൃഷ്ണന്‍,ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയ പേരുകള്‍ ഇക്കുറിയുമുണ്ട്. എക്കാലത്തെയും വിമത ശബ്ദമായ വിനയന്റെ സ്വരവും ചാനലുകളിലൂടെ ഇതിനിടെ കേള്‍ക്കുന്നുണ്ട്.ബി ഉണ്ണിക്കൃഷ്ണന്‍ എന്ന വ്യക്തിയോടുള്ള വിരോധമാണ് പുതിയ പ്രതിസന്ധിക്ക് കാരണം എന്നാണു സൂചന.സംഘടന കൊണ്ട് ശക്തരാകുക എന്നതിലുപരി സംഘടനാബലം തന്‍ പോരിമ്യ്ക്കും സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുവാനുമാണ് ഉപയോഗിക്കപ്പെടുന്നത്.

b_Unnikrishnanതീര്‍ത്തും സര്‍ഗ്ഗാത്മക പ്രക്രിയയായ സിനിമ എന്ന കലാസൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കേണ്ടവര്‍ liberty-basheerതൊഴിലാളി സംഘടനാ നേതാക്കളെപ്പോലെ പെരുമാറുന്നത് അരോചകമാണ്.ലോക സിനിമയലൊന്നും ഇത്തരം പ്രവണതകള്‍ കാണാറില്ല.സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരും എഴുത്തുകാരും കേവലം തൊഴിലാളികളാണ്,പണം വാങ്ങി പിരിഞ്ഞു പോകേണ്ടവര്‍ മാത്രമാണ് എന്ന ധ്വനിയില്‍ ലിബര്‍ട്ടി ബഷീറില്‍ നിന്നും ഒരു പ്രതികരണം ഇന്നലെ ഉണ്ടായിരുന്നു.ഒറ്റും ആശാസ്യമല്ല അത്തരം മുതലാളി കല്‍പ്പനകള്‍.അതേ സമയം പണം മുടക്കുന്ന നിര്‍മ്മാതാവിന് ഇന്നത്തെ സിനിമാ കാലാവസ്ഥയില്‍ പുല്ലു വില കല്‍പ്പിക്കപ്പെടുന്ന സാഹചര്യവും മാറേണ്ടത് തന്നെയാണ്.

ഏതായാലും ഈ തര്‍ക്കം സിനിമയ്ക്ക് കൂടുതല്‍ മുറിവുകളേല്‍പ്പിക്കാതെ അവസാനിപ്പിക്കേണ്ടത് തര്‍ക്കത്തില്‍ ഭാഗാഭാക്കാകാത്ത അമ്മ പോലുള്ള ഇതര സംഘടനകളുടെ ഉത്തരവാദിത്തമാണ്.മോഹന്‍ലാലും മമ്മൂട്ടിയും ഇന്നസെന്റും ഇതിനു മുന്‍കൈയെടുക്കേണ്ടതുണ്ട്‌.അതവരുടെ കടമയാണ്.ഇത്തരം തര്‍ക്കങ്ങള്‍ അടിക്കടി ഉണ്ടാകുന്നതിനാല്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കായി ഒരു കോ -ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ ഉണ്ടാകേണ്ടതുണ്ട്.സമവായ ശ്രമങ്ങള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന അത്തരം ഒരു ബോഡി കൂടിയേ തീരു. അല്ലെങ്കില്‍ എല്ലാ സംഘടനകളെയും നല്ല സിനിമാ പ്രവരത്ത്തകര്‍ പുശ്ചിച്ചു തള്ളുന്ന കാലം വിദൂരമല്ല.

വാല്‍ക്കഷണം:

1.ബി ഉണ്ണിക്കൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘മിസ്‌റ്റര്‍ ഫ്രോഡ്‌’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മറ്റൊരു സിനിമയും റിലീസ്‌ ചെയ്യില്ലെന്ന്‌ സംവിധായകരുടെ സംഘടനയായ ഫെഫ്‌ക. മിസ്‌റ്റര്‍ ഫ്രോഡിനെതിരെയുള്ള വിലക്കിനെ സംബന്ധിച്ച്‌ തീരുമാനമെടുക്കാനായി ഇന്നു ചേര്‍ന്ന ഫെഫ്‌കയുടെ എക്‌സിക്യൂട്ടീവ്‌ മീറ്റിംഗിലാണ്‌ തീരുമാനമുണ്ടായത്‌.

2. മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡിന്റെ പ്രദര്‍ശനവിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം വേണമെങ്കില്‍ ചിത്രത്തിന്റെ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ നേരിട്ട് ഫെഡറേഷന്‍ ഓഫീസില്‍ വരണമെന്ന് ലിബര്‍ട്ടി ബഷീര്‍ ചെന്നൈയില്‍ പറഞ്ഞു. വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ മാപ്പുപറയേണ്ട ആവശ്യമൊന്നുമില്ല. തര്‍ക്കം തീര്‍ക്കാന്‍ ഇടനിലക്കാര്‍ വേണ്ട. ഉണ്ണികൃഷ്ണന് പിന്തുണയുമായെത്തിയ സംഘടനകളെല്ലാം മുന്‍പ് പലരേയും വിലക്കിയവരാണെന്നോര്‍ത്താല്‍ നന്ന്-ബഷീര്‍ പറഞ്ഞു.

സംവിധായകന്‍ ജോഷിയുമായി മുന്‍പ് പ്രശ്‌നമുണ്ടായപ്പോള്‍ തീര്‍ക്കാന്‍ ഫിലിം ചേംബറില്‍ അദ്ദേഹം നേരിട്ടെത്തിയിരുന്നു. അടുത്തിടെ സംവിധായകരായ കമല്‍, ജയരാജ് എന്നിവര്‍ക്കു ഡിസിറ്റിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അവരും അതാത് ഓഫീസില്‍ എത്തിയാണ് പരിഹാരം കണ്ടത്. ഇവരേക്കാളെല്ലാം വലിയ ആളാണ് ഉണ്ണികൃഷ്ണനെന്നു കരുതുന്നില്ല- ബഷീര്‍ കൂട്ടി ചേര്‍ത്തു.

മുകളില്‍ പ്രസ്താവിച്ച രണ്ടു വസ്തുതകളില്‍ നിന്നും ഒരു സാധാരണക്കാരന് എന്താണ് പ്രശ്നമെന്ന് എളുപ്പത്തില്‍ വായിച്ചെടുക്കാം.

അതേസമയം വിവാദങ്ങള്‍ക്കിടയിലും കഴിഞ്ഞ ദിവസം മിസ്‌റ്റര്‍ ഫ്രോഡിന്റെ ഓഡിയോ റിലീസ്‌ നടന്നൂ.

ഒരു കാര്യം ഉറപ്പാണ്, മിസ്റ്റര്‍ ഫ്രോഡ് വരുന്ന മേയ് 8 നു റിലീസ് ചെയ്യും.ഈ വിവാദങ്ങളെല്ലാം ആ ചിത്രത്തിന് പ്രീ പബ്ലിസിറ്റി ആയി പ്രവര്‍ത്തിക്കട്ടെ എന്നും ചിത്രം വിജയമാകട്ടെയെന്നും ആശംസിക്കുന്നു.

SANU INDIANEWS24

Leave a Reply