728-pixel-x-90-2-learn
728-pixel-x-90
<< >>

‘മിസ്റ്റര്‍ ഫ്രോഡ്’ ഞായറാഴ്ച കാനഡയില്‍

ടൊറന്റോ: അടുത്ത കാലത്ത് മലയാളസിനിമാ വ്യവസായത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ മോഹന്‍ലാല്‍ ചിത്രം ‘മിസ്റ്റര്‍ ഫ്രോഡ്’ ഞായറാഴ്ച [ജൂണ്‍ 1] കാനഡയില്‍ പ്രദര്‍ശിപ്പിക്കും. മിസിസാഗ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലെ സിനി സ്റ്റാര്‍സില്‍ ഉച്ചയ്ക്ക് 3നാണ് പ്രദര്‍ശനം. വിശദവിവരങ്ങള്‍ക്ക്  647 892 7650 എന്ന നമ്പരില്‍ ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക.

മോഹന്‍ലാല്‍ വ്യത്യസ്ത വേഷത്തില്‍ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണികൃഷ്ണനാണ്. തിയറ്റര്‍ ഉടമകളും ഉണ്ണിക്കൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നേരത്തെ മലയാളസിനിമയില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന പ്രഖ്യാപിച്ചതായിരുന്നു വിവാദത്തിന്‍റെ തുടക്കം.

Leave a Reply