728-pixel-x-90-2-learn
728-pixel-x-90
<< >>

മിസിസാഗയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ബോംബാക്രമണം; 15 പേര്‍ക്ക് പരിക്ക്

മിസിസാഗ: കാനഡയിലെ മിസിസാഗയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റിന് നേരെ ഉണ്ടായ ബോംബാക്രമണത്തില്‍ 15 പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 10.30നാണു സംഭവം. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല.
ഹുറന്‍റെരിയോ സ്ട്രീറ്റ്- എഗ്ലിണ്ടനിലുള്ള ബോംബെ ഭേല്‍ റെസ്റ്റോറന്റിലാണ് ആക്രമണം ഉണ്ടായത്. മുഖംമറച്ച് എത്തിയ രണ്ടുപേര്‍ റെസ്റ്റോറന്റിനുള്ളിലേക്ക് നാടന്‍ബോംബ്‌ എറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ആക്രമണത്തിന്‍റെ കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്.

Leave a Reply