728-pixel-x-90-2-learn
728-pixel-x-90
<< >>

മിലി ക്രിസ്മസിനെത്തും; ട്രെയ്‌ലര്‍ പുറത്തിറങ്ങി

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ട്രാഫിക്കിനു ശേഷം സംവിധായകന്‍ രാജേഷ് പിള്ളയുടെ പുതിയ ചിത്രം മിലിRajesh Pillai ക്രിസ്മസിന് തിയേറ്ററുകളിലെത്തും.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ആകാംക്ഷ ഉയര്‍ത്തുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് മിലിയുടെ ട്രെയ്‌ലര്‍.അമല പോള്‍ കേന്ദ്ര കഥാപാത്രമായ മിലിയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ 22 സ്ത്രീകഥാപാത്രങ്ങളാണുള്ളത്.നിവിന്‍ പോളിയാണ് നായകന്‍.സായ്കുമാര്‍, സനൂഷ, പ്രവീണ, അംബിക, ബിന്ദു പണിക്കര്‍, ഇടവേള ബാബു, ഷംന കാസിം, സിജ റോസ്, ദേവി അജിത്, ബേബി നന്ദന, ബേബി അമ്മു, റിയാ സെറ, അഞ്ജു അരവിന്ദ്, വനിത കൃഷ്ണചന്ദ്രന്‍, സ്വപ്ന മേനോന്‍, സൗമ്യ, കാര്‍ത്തിക, സംഗീതാ മോഹന്‍, ഷംസീ, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയ വലിയൊരു നിരതന്നെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ഗോപി സുന്ദറര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.2011 ലാണ് രാജേഷ് പിള്ളയുടെ സൂപ്പര്‍ഹിറ്റുകളില്‍ ഹിറ്റായ ട്രാഫിക് പുറത്തിറങ്ങിയത്.

INDIANEWS24.COM MOVIES

Leave a Reply