728-pixel-x-90-2-learn
728-pixel-x-90
<< >>

മിനായിലെ ദുരന്തം: മരിച്ചവരില്‍ ഒരു മലയാളി കൂടി

മിന:സൗദി അറേബ്യയില്‍ ഹജ് കര്‍മ്മത്തിനിടെ മരിച്ചവരില്‍ ഒരു മാലയാളി കൂടി.റിയാദില്‍ നിന്ന് ഹജ്ജിന് പോയ പാലക്കാട് പുതുക്കോട് അഞ്ചുമുറി സ്വദേശി അബ്ദുല്‍ ഖാദറാണ് മരിച്ചത്.

ഇതോടെ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 14 ആയി.ഗുജറാത്തില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍ പേര്‍.മഹാരാഷ്ട്ര ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്ളവരും മരിച്ചിട്ടുണ്ട്.13 ഓളം മലയാളികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.

ഹജ് മിഷനും സന്നദ്ധ സംഘടനകളും സംയുക്തമായി മരിച്ചവരിലോ പരിക്കേറ്റവരിലോ കൂടുതല്‍ മലയാളികളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.കോഴിക്കോടു നിന്നും കോട്ടയത്തു നിന്നുമുള്ള രണ്ടു കുടുംബങ്ങളടക്കം പതിമൂന്ന് മലയാളികളെ മിനായില്‍ കാണാതായിട്ടുള്ളതായി റിപ്പോര്‍ട്ട് വരുന്നുണ്ടെങ്കിലും ഇതെല്ലാം ഊഹാപോഹങ്ങളാണെന്നാണ് പറയുന്നത്.ഹാജിമാര്‍ തിരികെ ടെന്റില്‍ എത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ വിവരം നല്‍കാന്‍ കഴിയൂവെന്ന് സൗജിയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുബാറക്ക് അറിയിച്ചു.

മെക്കയ്ക്ക് സമീപമുള്ള മിനായില്‍ സാത്താന്റെ പ്രതിബിംബത്തിനു നേരെ കല്ലെറിയുന്ന ഇടത്തുണ്ടായ തിക്കും തിരക്കുമാണ്‌ വ്യാഴാഴ്ച്ച ദുരന്തത്തിനിടയായത്.സംഭവത്തില്‍ 717 പേര്‍ മരിച്ചതായും എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.

സംഭവത്തില്‍ സൗദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും സംഘാടക മികവിനുമെതിരെ ഇറാന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.അതേസമയം അധികൃതര്‍ നിഷ്‌കര്‍ഷിച്ച സമയപട്ടിക മാനിക്കാതെ തീര്‍ത്ഥാടകര്‍ തിങ്ങിക്കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്ന് സൗദി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിറക്കി.ദുരന്തത്തില്‍ മരിച്ചവരില്‍ ഏറ്റവും അധികം പേര്‍ ഇറാനില്‍ നിന്നുള്ളവരാണ്.131 ഇറാന്‍ പൗരന്‍മാര്‍ മരിച്ചതായാണ് ഇതേവരെയുള്ള കണക്ക്.

INDIANEWS24.COM Gulf Desk

Leave a Reply