728-pixel-x-90-2-learn
728-pixel-x-90
<< >>

മിഠായിത്തെരുവിന്‍റെ കഥയുമായി നവാഗത സംവിധായകന്‍ രതീഷ് രഘുനന്ദൻ

കൊച്ചി:കേരളത്തിന്റെ മധുരിക്കുന്ന തെരുവായ കോഴിക്കോട്  മിഠായിത്തെരുവ് പശ്ചാത്തലമാക്കി സിനിമയൊരുങ്ങുന്നു. മിഠായിത്തെരുവ് എന്ന് പേരിട്ടിരിക്കുന്ന  ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്നു.  കുട്ടനാടൻ മാർപാപ്പയുടെ വിജയാഘോഷ ചടങ്ങിൽ നടന്‍ കുഞ്ചാക്കോ ബോബനാണ് ചിത്രം അനൗൺസ് ചെയ്തത്.  വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം നിരവധി  ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ഹസീബ്ഹ,നീഫ് അജി മേടയിൽ,നൗഷാദ് ആലത്തൂർ എന്നിവരാണ്  നിർമ്മിക്കുന്നത്. നവാഗതനായ രതീഷ് രഘുനന്ദൻ ആണ് മിഠായിത്തെരുവ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൃഥിരാജിന്റെrathish reghunandan and b t anilkumar  ശ്രദ്ധേയ പ്രോജക്ടുകളിലൊന്നായ  കാളിയന്റെ രചയിതാവായ ബി ടി അനിൽകുമാർ ആണ് മിഠായിത്തെരുവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ഛായാഗ്രണം സമീർ ഹഖ്.  പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ഷാജി ഷോ ഫൈൻ പ്രോജക്ട് ഡിസൈൻ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബറില്‍   ചിത്രീകരണം ആരംഭിക്കും.
ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24

Leave a Reply