728-pixel-x-90-2-learn
728-pixel-x-90
<< >>

മികവ് പുലര്‍ത്താത്ത കേന്ദ്ര ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റും പ്രമോഷനും ഇല്ല

ന്യൂഡല്‍ഹി:ജോലിയിലെ മികവ് നോക്കി വാര്‍ഷിക ഇന്‍ക്രിമെന്റ് നടപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ തീരുമാനങ്ങള്‍ ഉള്ളത്.

ജോലിയില്‍ നിശ്ചിത നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്ക് മാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും.മികച്ച പ്രകടനം കാഴ്ച്ചവെക്കാത്തവര്‍ക്ക് ഇതൊന്നും ബാധകമല്ലെന്നും ഉത്തരവില്‍ നിബന്ധനയുണ്ട്.ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഇതുകൂടാതെ ജോലിക്കയറ്റത്തിനുള്ള മാനദണ്ഡം മികച്ചത് എന്നതിനല്‍ നിന്നും വളരെ മികച്ചതെന്നാക്കി മാറ്റിയിട്ടുണ്ട്.അലസരും കാര്യശേഷിയില്ലാത്തവരുമായ ജീവനക്കാര്‍ അനര്‍ഹ സ്ഥാനങ്ങള്‍ നേടുന്നത് തടയുന്നതിനും സമര്‍ത്ഥരായ ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കുന്നതിനും പുതിയ രീതി സഹായകമാകുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

INDIANEWS24.COM NEWDELHI

Leave a Reply