jio 800x100
jio 800x100
728-pixel-x-90
<< >>

മികവിന്റെ മുന്നറിയിപ്പ്

മാറുന്ന മലയാള സിനിമയ്ക്ക് മികവിന്റെ കയ്യൊപ്പ് സമ്മാനിച്ചുകൊണ്ട് വേണുവിന്റെ മമ്മൂട്ടി ചിത്രം മുന്നറിയിപ്പ് എത്തി.വേണുവിന്‍റെ കഥയ്ക്ക്‌ ആര്‍ ഉണ്ണിയാണ് ശില്‍പ്പഭദ്രമായ തിരക്കഥ രചിച്ചത്.വേണു സംവിധായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് മുന്നറിയിപ്പ്. ഇതിനു മുമ്പ് എം ടി യുടെ തിരക്കഥയില്‍ ദയ എന്ന ചിത്രം വേണു സംവിധാനം ചെയ്തിരുന്നു.മുന്നറിയിപ്പിന്റെ ക്യാമറ വേണു തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.എഡിറ്റിംഗ് വേണുവിന്റെ സഹധര്‍മ്മിണി കൂടിയായ പ്രശസ്ത എഡിറ്റര്‍ ബീന പോള്‍ നിര്‍വ്വഹിച്ചു.ബിജിബാലാണ് സംഗീതം നല്‍കിയത്.

വാണിജ്യ സാധ്യതകള്‍ പരിഗണിക്കാതെ ഈ മികച്ച സൃഷ്ടി നിര്‍മ്മിക്കാന്‍ സന്നദ്ധത കാണിച്ചത് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ നേത്രുത്വത്തിലുള്ള ഗോള്‍ഡ്‌ കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ്.അക്ഷരാര്‍ത്ഥത്തില്‍ മികവിന്റെ മുന്നറിയിപ്പ് ആകുകയാണ് ചിത്രം.സംവിധായകന്‍-ക്യാമറാമാന്‍ എന്നീ ഇരട്ട റോള്‍ അവിസ്മരണീയമാക്കിയ വേണു തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണ്‍,ഒപ്പം മികച്ച തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ആര്‍ ഉണ്ണിയും.

സി കെ രാഘവന്‍ എന്ന കഥാപാത്രമായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അടുത്തിടെ പുറത്തിറങ്ങിയ തട്ടുപൊളിപ്പന്‍ സിനിമള്‍ക്കുള്ള പ്രായശ്ചിത്തമാണ് മമ്മൂട്ടിയെ സംബന്ധിച്ച് മുന്നറിയിപ്പ്.ഭൂതക്കണ്ണാടിയിലെ വിദ്യാധരനും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷില്‍ നിന്നുമൊക്കെ വ്യത്യസ്തമായി സി കെ രാഘവനെ അവതരിപ്പിച്ച മമ്മൂട്ടി സൂക്ഷ്മാഭിനയത്തിന്റെയും Subtle ആക്ടിംഗിന്റെയും ഒരു പാഠപുസ്തകമായി മാറുന്ന കാഴ്ചയാണ് മുന്നറിയിപ്പ്.ഈ അതുല്യ നടനെ മലയാള സിനിമ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് വിലയിരുത്തേണ്ടി വരും.വരുംകാല മികവുറ്റ വേഷങ്ങളുടെ ഒരു മുന്നറിയിപ്പായി മമ്മൂട്ടിക്ക് ഈ ചിത്രം മാറുമെന്നു പ്രതീക്ഷിക്കാം.
munnariyippu 2അപര്‍ണ്ണാ ഗോപിനാഥ് തന്റെ കരിയറിലെ  ഏറ്റവും മികച്ച കഥാപാത്രമായി അഞ്ജലി അറക്കല്‍ എന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിനെ സ്ഫുടം ചെയ്തെടുക്കുന്ന മുന്നറിയിപ്പില്‍ നെടുമുടി വേണു,രണ്‍ജി പണിക്കര്‍,ശ്രീരാമന്‍,ജോയ് മാത്യു ,സൈജു കുറുപ്പ്,പാര്‍വതി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.ഗസ്റ്റ് റോളിലെത്തുന്ന പ്രതാപ് പോത്തനും പൊന്നുമണിയും സുധീഷും തങ്ങളുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.

മുന്നറിയിപ്പിന്റെ സര്‍പ്രൈസ് പൃഥി രാജിന്റെ കാമിയോ വേഷമാണ്.അടുത്തെങ്ങും പൃഥിയെ ഇത്രക്ക് Cute ആയി മലയാള സിനിമയില്‍ കണ്ടിരുന്നില്ല.തന്റെ കരിയറിന്റെ ആദ്യ വര്‍ഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രൂപ സൌകുമാര്യത്തോടെ എത്തുന്ന പൃഥി തന്റെ ഹ്രസ്വ വേഷം ഊര്‍ജ്ജസ്വലമാക്കി.

വേണുവിന്റെ വിഷ്വലുകള്‍ ചിത്രത്തിനു പകര്‍ന്ന ടെമ്പോ പ്രേക്ഷകനെ ഒരളവു വരെ ആകാംക്ഷാഭരിതനാക്കുന്നു.രണ്ടു മണി ക്കൂര്‍ ദൈര്‍ഘ്യമുള്ള മുന്നറിയിപ്പ് ഉദ്യോഗജനകമാണ്.വാണിജ്യവല്‍ക്കരണത്തിന്‍റെ സാധ്യതകള്‍ ധാരാളമുണ്ടായിരുന്നിട്ടും അത് പ്രയോജനപ്പെടുത്താതെ ഒരു മികച്ച ചിത്രത്തിനായി യത്നിച്ച അണിയറപ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.ആന്‍ മെഗാമീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്.

അപ്പോത്തിക്കിരിയെത്തുടര്‍ന്ന് ഒരു മികച്ച ചിത്രം കൂടി തിയേറ്റര്‍ വിജയം നേടും എന്ന് പ്രതീക്ഷിക്കാം.മമ്മൂട്ടിയെന്ന നടനെ താരത്തിലുപരി സ്നേഹിക്കുന്നവര ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം.അത് അദ്ദേഹത്തിനു കൂടുതല്‍ നല്ല ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിക്കുവാന്‍ പ്രചോദനമായേക്കും.

INDIANEWS24 MOVIES

Leave a Reply