jio 800x100
jio 800x100
728-pixel-x-90
<< >>

മികച്ച സംസ്ഥാനഭരണത്തിനുള്ള പുരസ്‌കാരം കേരള മുഖ്യമന്ത്രി ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമമായ ഇന്ത്യ ടുഡേ ഏര്‍പ്പെടുത്തിയ മികച്ച സംസ്ഥാന ഭരണത്തിനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രനഗരവികസന മന്ത്രി നിതിന്‍ ഗഡ്കരിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

എല്ലാവര്‍ക്കും വിദ്യാഭ്യാസം, ഭവനം, ആരോഗ്യം, ഭക്ഷണം, ആധുനിക വിനിമയ സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിനൊപ്പം കഴിവുകളും അവസരങ്ങളും പ്രയോജനപ്പെടുത്തി മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് കേരളത്തിലെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുസേവനങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിലവാരം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുമെന്ന് പറഞ്ഞ അദ്ദേഹം വികസനത്തിന്റെ രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്നും അറിയിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply