728-pixel-x-90-2-learn
728-pixel-x-90
<< >>

മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എൻ.പ്രഭാകരന്

മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എൻ.പ്രഭാകരന്. കൂളിപാതാളം എന്ന കഥയാണ് അവാർഡിന് അർഹമായത്. സമകാലിക കേരളത്തിന്റെ പരിണാമം ഏറ്റവും കലാത്മകവും ജെെവികമായും ആവിഷ്കരിക്കുന്ന ചെറുകഥ എന്ന രീതിയിലാണ് കൂളിപാതാളം മികവു പുലർത്തുന്നതെന്ന് ജൂറി അദ്ധ്യക്ഷ കെ.ആർ.മീര തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .മികച്ച സിനിമയ്ക്കുള്ള പത്മരാജൻ പുരസ്കാരത്തിന് ശ്യാം പുഷ്ക്കരൻ,ദിലീഷ് നായർ എന്നിവർ തിരക്കഥയെഴുതി ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമ തെരെഞ്ഞെടുത്തു. കഥാപാത്ര ആവിഷ്കാരത്തിലും കഥയുടെ ആഖ്യാനത്തിലും കീഴ് വഴക്കങ്ങളെ തകിടം മറിക്കുന്ന നൂതനമായ ശൈലിയാണ് സംവിധായകനും തിരക്കഥാകൃത്തുക്കളും യാഥാർത്ഥ്യമാക്കിയതെന്ന് ജൂറി ചെയർമാൻ രാമചന്ദ്രബാബു പറഞ്ഞു, മറ്റ് ജൂറി മെമ്പർമാരായ ബൈജു ചന്ദ്രൻ, ജലജ, ട്രസ്റ്റ് ഭാരവാഹികളായ അഡ്വ.ബാബുപ്രസാദ്, രാധാലക്ഷ്മി പത്മരാജൻ, ഇന്ദുഗോപൻ,ശരചന്ദ്രൻ എന്നവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

JITHESH DAMODAR INDIANEWS24

Leave a Reply