728-pixel-x-90-2-learn
728-pixel-x-90
<< >>

മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡില്‍ തിരിമറി:

സംസ്ഥാനത്തെ ഏറ്റുവും മികച്ച അദ്ധ്യാപകാനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു.പക്ഷേ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റില്‍ മറ്റൊരാള്‍ എങ്ങനയോ കയറി കൂടി.ഒടുവില്‍ സംസ്ഥാന അവാര്‍ഡ് നേടിയ അദ്ധ്യാപകന്‍ എന്ന് പറഞ്ഞു വിദ്യാഭ്യാസ വകുപ്പ് ആദ്യം പ്രഖ്യാപിച്ച പേര് തിരുത്തി പ്രഖ്യാപിച്ചു.

സെക്കന്‍ഡറി വിഭാഗത്തില്‍ പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസിലെ ജോസിത് മോന്‍ ജോണിനാണ് അവാര്‍ഡ്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ  പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ കല്ലറ സെന്‍റ് തോമസ് എച്ച്എസിലെ കെ.പി. രഘുനാഥിന്‍റെ പേരാണു തെറ്റായി ചേര്‍ത്തിരുന്നത്.

അതേസമയം പത്രസമ്മേളനത്തില്‍ അവാര്‍ഡ് ജേതാക്കളുടെ ഫോട്ടോകള്‍  വിതരണം ചെയ്തതില്‍ ജോസിത് മോന്‍ ജോണിന്‍റെ പടവും ഉണ്ടാ യിരുന്നു. രഘുനാഥിനെ അവാര്‍ഡിനു പരിഗണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിനു രണ്ടാം സ്ഥാനമേ ലഭിച്ചിരുന്നുള്ളൂ.ഗുരുതരമായ ഈ വിഴ്ച ബോധപൂര്‍വ്വം ഉണ്ടായതാണോ എന്ന കാര്യം വകുപ്പ് തലത്തില്‍ അന്വേഷിക്കും എന്നാണ് സൂചന

Leave a Reply