728-pixel-x-90-2-learn
728-pixel-x-90
<< >>

മാ ഗോ ബാ … മത്തായി സുവിശേഷം “ഏല്‍ക്കുന്നില്ല”

കൊച്ചി: ജനമനസുകളില്‍ ചേക്കേറിയ -1989 ലും 95ലുമായി അവതരിപ്പിക്കപ്പെട്ട- ഒരു പിടി കഥാപാത്രങ്ങള്‍ തിരിച്ചു വരുന്ന മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടുന്നു. മാന്നാര്‍ മത്തായി,ഗോപാലകൃഷ്ണന്‍,ബാലകൃഷ്ണന്‍,ഗര്‍വാസീസ് ആശാന്‍,പൊന്നപ്പന്‍,ശകുന്തള തുടങ്ങി റാംജിറാവു വരെ തിരിച്ചെത്തുന്ന മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 ല്‍ ഏറ്റവും കയ്യടി നേടുന്നത് ബിജു മേനോന്‍ അവതരിപ്പിച്ച മഹീന്ദ്ര വര്‍മ്മ എന്ന വില്ലന്‍റെ തിരിച്ചു വരവാണ്. ശരീര ഭാരം കുറച്ചു ചുള്ളനായി എത്തുന്ന ബിജു മേനോന്‍റെ മഹീന്ദ്ര വര്‍മ്മ 18 വര്‍ഷം കൊണ്ട് കൂടുതല്‍ handsome ആയിരിക്കുന്നു. ഇരട്ട വേഷത്തിലെത്തുന്ന ബിജു മേനോന്‍ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.biju-menon-mathai-speaking-2
shammi-thilakan-innocent-mukesh-sai-kumar-posterഉറുമീസ് തമ്പാന്റെ ( ദേവന്‍ അവതരിപ്പിച്ച റാംജിറാവുവിലെ കഥാപാത്രം)അഭാവം ശ്രദ്ധിക്കപ്പെടുന്നു. കഥ – തിരക്കഥ – സംഭാഷണം – സംവിധാനം നിര്‍വ്വഹിച്ച മാമാസിനു ഇത്രയും കഥാപാത്രങ്ങളെ ഒരു ചരടില്‍ കോര്‍ത്ത്‌ അവതരിപ്പിച്ചതില്‍ അഭിമാനിക്കാം. പക്ഷെ മെഗാ ഹിറ്റായിരുന്ന ആദ്യ രണ്ടു ചിത്രങ്ങളുടെയും ജനപ്രിയതയുടെ കാരണം ഓര്‍ത്തു ചിരിക്കുവാനും മനസ്സില്‍ സൂക്ഷിക്കാനും പറ്റിയ നര്‍മ്മ മുഹൂര്‍ത്തങ്ങളും ഒപ്പം സംഭാഷണ ശകലങ്ങളുമായിരുന്നു. മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 വിന്‍റെ ഏറ്റവും വലിയ ന്യുനതയും അത് തന്നെയാണ്. സ്വതേ ഗൌരവക്കാര്‍എന്ന ഇമേജുള്ള ബിജുമേനോനും ഷമ്മി തിലകനും  സൃഷ്ടിക്കുന്ന ചില നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഒഴിച്ചാല്‍ ഹാസ്യത്തിന്റെ തമ്പുരന്മാര്‍ക്കാര്‍ക്കും പ്രേക്ഷകനെ ചിരിപ്പിക്കാനാവുന്നില്ല. ഇവിടെയാണ് മമാസിന്റെ പരാജയം.
ramji ravuഗ്രാഫിക്സില്‍ കാണിച്ച അമിത ശ്രദ്ധയുടെ പത്തു ശതമാനം ” മേക്കപ്പ്” എന്ന ഡിപ്പാര്‍റ്റ്മെന്റില്‍ മാമാസ് കൊടുത്തിരുന്നുവെങ്കില്‍ സായ്കുമാറിന്‍റെയും ഒരു പരിധി വരെ മുകേഷിന്റെയും വേഷങ്ങള്‍ രക്ഷിക്കാനാകുമായിരുന്നു.ചിത്രത്തിലെ നായികയായി വന്ന അപര്‍ണ്ണ ഗോപിനാഥ് പൂര്‍ണ്ണ പരാജയമായി മാറി. നായക തുല്യ വേഷം കെട്ടിയ ബേസിലിന്റെ കഥാപാത്രം എങ്ങോ പറന്നു നടക്കുന്നു.

റാംജിറാവു സ്പീക്കിംഗ് , മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നീ ചിത്രങ്ങലുടെ ഒരു പാരഡിയോ ഓര്‍മ്മപ്പെടുത്തലോ മാത്രമായി ചുരുങ്ങിപ്പോയി മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 . ഒരു പക്ഷെ യാതൊരു ലോജിക്കുമില്ലാതെ ഗതകാലസ്മരണകള്‍ മാത്രം അയവിറക്കാനിഷ്ടപ്പെടുന്നവര്‍ക്ക് മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 രസിച്ചേക്കാം.

SANU INDIANEWS24

 

 

 

Leave a Reply