jio 800x100
jio 800x100
728-pixel-x-90
<< >>

മഹാകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

മുംബൈ:ലോകത്ത് ഏറ്റവും കൂടുതല്‍ മഹാകോടീശ്വരന്‍മാരുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ ഉയര്‍ന്നു.ചൈനീസ് മാസിക ഹുറൂണ്‍ ആണ് ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.ബ്രിട്ടനെയും റഷ്യയെയും പിന്നിലാക്കിയാണ് ഇന്ത്യ ഉയര്‍ന്നിരിക്കുന്നത്.ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് ചൈനയുമാണ്.

2015 ല്‍ ഇന്ത്യയില്‍ കോടിയിലേറെ സ്വത്തുള്ളവരായി ആറായിരം പേര്‍ ഉള്ളതായി മാസിക പറയുന്നു.ബില്യണയര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ചൈനയ്ക്കുമാണ്. ലോകത്തെ ഏറ്റവും സമ്പന്നന്‍ മൈക്രോസോഫ്്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആണ്. 1. 2 ലക്ഷം കോടി സമ്പത്തുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ മുമ്പന്‍. സണ്‍ ഫാര്‍മയുടെ ദിലീപ് സംഗ്‌വിയാണ് തൊട്ടു പിറകില്‍ (1.02 കോടി). മൂന്നാം സ്ഥാനത്ത് 96,000 കോടി രൂപയുടെ സമ്പത്തോടെ പല്ലോന്‍ജി മിസ്ത്രിയും ടാറ്റാ സണ്‍സും നില്‍ക്കുന്നു.

ലോകത്തെ 2089 മഹാകോടീശ്വരന്‍മാരില്‍ 97 പേര്‍ ഇന്ത്യയിലാണ്. അതില്‍ 41 പേര്‍ പാരമ്പര്യമായ സ്വത്തുള്ളവരും ബാക്കി 56 പേര്‍ സ്വപ്രയത്‌നത്താല്‍ വളര്‍ന്നവരുമാണ്. ഇതില്‍ ബയോകോണ്‍ ഉടമ കിരണ്‍ മജുംദാര്‍ ആണ് സ്വന്തമായി അദ്ധ്വാനിച്ചു സിംഹാസനം നേടിയ ഏകവനിത. പാരമ്പര്യമായി സ്വത്തുള്ള വനിതകളുടെ പട്ടികയില്‍ സാവിത്രി ജിന്‍ഡാലും ഇന്ദു ജെയിനും (ബെന്നറ്റ് കോള്‍മാന്‍) ഉണ്ട്.

INDIANEWS24 BUSINESS DESK

Leave a Reply