728-pixel-x-90-2-learn
728-pixel-x-90
<< >>

മന്ത്രിമാര്‍ സാക്ഷി; മാസ്കറ്റ് ഹോട്ടലില്‍ മാനസികരോഗിക്ക് മര്‍ദ്ദനം

തിരുവനന്തപുരം : തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ കഴിഞ്ഞ ദിവസം  ആർ.ശങ്കറും കേരള രാഷ്ട്രീയവും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ഇടയിൽ മനസികരോഗിക്ക് ക്രൂരമ ര്‍ദനം.  ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു . പരിപാടിക്കിടയിൽ നിലവിളക്ക് കത്തിക്കേണ്ടതില്ല എന്ന് പറഞ്ഞു വിളക്ക് കാൽ കൊണ്ട് തട്ടി തെറിപ്പിക്കുകയായിരുന്നു .അതിനെത്തുടര്‍ന്നു പ്രവർത്തകർ ഇയാളെ വളഞ്ഞിട്ട് മർദിച്ചു അവശനാക്കി . സ്പീക്കർ ജി കാർത്തികേയൻ ,രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ കെ സി ജോസഫ് ,കെ ബാബു ,ഷിബു ബേബി ജോണ്‍ ,പീതാംബര കുറുപ് എം പി എന്നിവർ ഇരിക്കുന്ന വേദിയിൽ വെച്ചായിരുന്നു മർദ്ദനം .ടി ശരത് ചന്ദ്ര പ്രസാദ് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വിട്ടില്ല .മാനസിക പ്രശ്നമുള്ള ആളെയാണ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദിച്ചത്. ഇയാളെ പിന്നീട്  പേരൂർക്കട മാനസീക രോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

INDIA NEWS TVM

One Response to മന്ത്രിമാര്‍ സാക്ഷി; മാസ്കറ്റ് ഹോട്ടലില്‍ മാനസികരോഗിക്ക് മര്‍ദ്ദനം

  1. Pingback: കോണ്‍ഗ്രസ് സെമിനാറില്‍ സംഘര്‍ഷം :വിളക്ക് ചവിട്ടി തെറിപ്പിച്ചു: | BelfastMalayali

Leave a Reply