728-pixel-x-90-2-learn
728-pixel-x-90
<< >>

മാവോയിസ്റ്റ് ആക്രമണത്തില്‍ 13 സിആര്‍പിഎഫുകാര്‍ മരിച്ചു

ഛത്തീസ്ഗഡ്:ഒരിടവേളയ്ക്ക് ശേഷം വീണ്ടും മാവോയിസ്റ്റ് ആക്രമണം.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം ചത്തീസ്ഗഡിലെ സുഖ്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 13 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയാണ് സംഭവം.സുഖ്മ ജില്ലയിലെ ചിന്തഗുഫ പ്രദേശത്തുണ്ടായ ആക്രമണത്തില്‍ സി ആര്‍ പി ഫ് ഡെപ്യൂട്ടി കമാന്‍ഡന്റും അസി. കമാന്‍ഡന്റും ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം സിആര്‍പിഎഫിന് നേരെ നടക്കുന്ന ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്.നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഛത്തീസ്ഗഡിലെ ബസ്തര്‍, ബീജാപ്പൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഇരട്ട ആക്രമണത്തില്‍ ഏഴു പോളിങ് ഉദ്യോഗസ്ഥരും അഞ്ചു സിആര്‍പിഎഫ് ജവാന്മാരും ഉള്‍പ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്.

INDIANEWS24 Chhattisgarh

Leave a Reply