ദില്ലി :മാവോയിസ്റ്റുകള്‍ കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു വിവരം ലഭിച്ചു . ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് കൈമാറി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള അതിര്‍ത്തിയില്‍ സംശയകരമായ സാഹചര്യത്തില്‍ ആയുധധാരികളായ സംഘങ്ങളെ കണ്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിപ്പ്.
ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങി കടുത്ത മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന സൈനിക നടപടികളാണ് മറ്റു സുരക്ഷിത മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള കാരണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.