728-pixel-x-90-2-learn
728-pixel-x-90
<< >>

മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി:മാവോയിസ്റ്റ് എന്നാല്‍ നിയമത്തിനെതിരായവന്‍ എന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ എവിടെയാണ് പറയുന്നതെന്ന് ഹൈക്കോടതി.ഈ രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നുവെങ്കിലേ നിയമവിരുദ്ധ പ്രവര്‍ത്തനമാകൂ.അല്ലാതെ ഒരാള്‍ മാവോയിസ്റ്റാണെന്ന പേരില്‍ കസ്റ്റഡിയില്‍ വയ്ക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി വിധിച്ചു.ജസ്റ്റീസ് എ മുഹമ്മദ് മുസ്താഖാണ് വിധി പ്രസ്താവിച്ചത്.

സമാന വിഷയങ്ങളിലെ സുപ്രീംകോടതി ഉത്തരവുകള്‍ മാനിച്ചാണ് വെള്ളിയാഴ്ച്ച കേരള ഹൈക്കോടതി ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.മാവോയിസ്റ്റ് ആണെന്നു സംശയിച്ച് ശ്യാം ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോടതി നിര്‍ദേശം.ശ്യാമിന് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയില്‍ പറയുന്നുണ്ട്.

INDIANEWS24.COM Kochi

Leave a Reply