728-pixel-x-90-2-learn
728-pixel-x-90
<< >>

മാള അരവിന്ദന്‍ അന്തരിച്ചു

കോയമ്പത്തൂര്‍: ചലച്ചിത്രനടന്‍ മാള അരവിന്ദന്‍(76) അന്തരിച്ചു.ബുധനാഴ്ച്ച പുലര്‍ച്ചെ ആറരയോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരം മാളയില്‍ നടത്തും.ഗീതയാണ് ഭാര്യ.മുത്തു, കല എന്നിവര്‍ മക്കളും ദീപ്തി, സുരേന്ദ്രന്‍ എന്നിവര്‍ മരുമക്കളുമാണ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 19 നാണ് മാള അരവിന്ദനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആദ്യം വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് പിന്നീട് ആശ്വാസം ലഭിച്ചെങ്കിലും വീണ്ടും അസുഖം കൂടുയതിനെ തുടര്‍ന്ന് 24 ഓടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

1941ല്‍ എറണാകുളം ജില്ലയിലെ വടവുകോട്ട് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്റേയും അദ്ധ്യാപികയായ പൊന്നമ്മയുടേയും മൂത്ത മകനായാണ് താനാട്ട് കൊച്ചയ്യപ്പന്‍ അരവിന്ദന്‍ എന്ന മാള അരവിന്ദന്‍ ജനിച്ചത്.സ്‌കൂള്‍ പഠന കാലത്ത് തന്നെ അച്ഛന്‍ മരിച്ചു.തുടര്‍ന്ന്‌ അമ്മയോടൊത്ത് മാളയിലേക്ക് താമസം മാറ്റി.പ്രശസ്തിയിലേക്കുയര്‍ന്നപ്പോള്‍ പേരിനൊപ്പം മാളയെന്ന പേരും ഒപ്പം ചേര്‍ത്തുവച്ചു.

ആദ്യകാലത്ത് തബല വാദകനായിരുന്ന അരവിന്ദന്‍ നാടകങ്ങള്‍ക്കു വേണ്ടി പിന്നണിയില്‍ പ്രവര്‍ത്തിച്ചാണ് കലാജീവിതം ആരംഭിച്ചത്.അതികം വൈകാതെ അഭിനയത്തിലേക്കു കടന്നു. പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളുടെ ഭാഗമായി. കേരളത്തിലെ പ്രധാന നാടക സമിതികളായ കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.സൂര്യസോമായുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു.

1968 ല്‍ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദന്‍ സിനിമാരംഗത്തെത്തിയത്.മലയാള ചലച്ചിത്ര ലോകത്ത് അടൂര്‍ ഭാസിയും ബഹദൂറും ഹാസ്യ സാമ്രാട്ടുകളായി വിരാജിച്ചിരുന്ന കാലമായിരുന്നു അത്.2014ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയാണ് മാളയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.മിമിക്‌സ് പരേഡ്, കന്മദം, അഗ്‌നിദേവന്‍, ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മുക്കുത്തി, വെങ്കലം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഭൂതക്കണ്ണാടി, ജോക്കര്‍, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മധുര നൊമ്പരക്കാറ്റ്, വധു ഡോക്ടറാണ്,മീശമാധവന്‍, മഹായാനം, പട്ടാളം, സേതുരാമയ്യര്‍ സി ബി ഐ, ലൂസ് ലൂസ് അരപ്പിരി ലൂസ്, പെരുമഴക്കാലം, രസികന്‍, സന്ദേശം, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങീ നാനൂറോളം സിനിമകളില്‍ അഭിനയിച്ചു.2013 ല്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ പുരസ്‌കാര്‍ ലഭിച്ചു.

INDIANEWS24 OBITUARY

Leave a Reply