728-pixel-x-90-2-learn
728-pixel-x-90
<< >>

മാലിയില്‍ ബന്ദിയാക്കപ്പെട്ടതില്‍ 20 ഇന്ത്യക്കാരും

ബാമാക്കോ:ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരര്‍ ബന്ദികളാക്കിയവരില്‍ 20 ഇന്ത്യക്കാരുണ്ടെന്ന് വെളിപ്പെടുത്തല്‍.ഇന്ത്യയുടെ വിദേശ കാര്യവക്താവ് വികാസ് സ്വരൂപ്‌ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മാലിയുടെ തലസ്ഥാനമായ ബാമാക്കോയിലെ റാഡിസണ്‍ ബ്ലു ഹോട്ടലില്‍ കയറിയ ഭീകരര്‍ ഇവിടെ താമസമാക്കിയവരെയാണ് ബന്ദികളാക്കിയത്.170 പേരെയാണ് ബന്ദികളാക്കിയത്.ഇതില്‍ 30 പേര്‍ ഹോട്ടലിലെ ജീവനക്കാരാണെന്ന് അറിയുന്നു.ഹോട്ടലില്‍ താമസമാക്കയതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുകയായിരുന്നു.ഇവരെ കുറുച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതായി വികാസ്  സ്വരൂപ് അറിയിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല.

INDIANEWS24.COM International Desk

Leave a Reply