ടൊറന്റോ: മാറ് മറയ്ക്കാനുള്ള അവകാശത്തിനായി സ്ത്രീകള്‍ സമരം ചെയ്തത് കേരളത്തിന്റെ ചരിത്രത്തിലെ ഏടുകളില്‍ ഒന്ന്. എന്നാല്‍ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളില്‍, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകള്‍ സമരം ചെയ്തത് മാറിടം പ്രദര്‍ശിപ്പിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ ആയിരുന്നു പണ്ട് ഇത്തരം പ്രക്ഷോഭങ്ങള്‍ കൂടുതലായും അരങ്ങേറിയത്. എന്നാല്‍ ഇപ്പോള്‍ ഈ സമരത്തിന്റെ നായകസ്ഥാനം കാനഡ ഏറ്റെടുക്കുകയാണ്.
പുരുഷന്മാരെപ്പോലെ അരയ്ക്കു മുകളില്‍ നഗ്നരായി നടക്കാനുള്ള അവകാശം വേണമെന്ന വാദവുമായി കാനഡയിലെ സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടായും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരങ്ങള്‍ ലോകമാധ്യമങ്ങള്‍ പോലും ഏറ്റുപിടിച്ചു. അതില്‍ എല്ലാവരെയും ഞെട്ടിച്ചത് ഒരു മാധ്യമപ്രവര്‍ത്തക. ഒരു അഭിമുഖത്തിനിടെ അരയ്ക്കു മുകളിലുള്ള വസ്ത്രം ഊരിയെരിഞ്ഞായിരുന്നു പ്രകടനം.
ബ്രിട്ടീഷ് കൊളംബിയയിലെ കെലോവ്ന നഗരത്തിന്റെ മേയര്‍ വാള്‍ട്ടര്‍ ഗ്രെയുമായുള്ള അഭിമുഖത്തിനിടെ ആയിരുന്നു മാധ്യമപ്രവര്‍ത്തകയായ ലോവ്രി വെല്‍ബോണ്‍ തുണിയ ഴിക്കല്‍ നടത്തിയത്. സ്ത്രീകള്‍ അരയ്ക്കു മുകളില്‍ നഗ്നരായി നടക്കുന്നത് നിയമവിരുദ്ധമാണോ എന്ന് ലോവ്രിയുടെ ചോദ്യം. അല്ല എന്ന് മേയറുടെ മറുപടി. എന്നാല്‍ ഈ മൈക്ക് ഒന്ന് പിടിക്കാമോ എന്ന് മേയ റോട് ലോവ്രി. കാര്യമെന്താണെന്നു മനസിലാകാതെ മേയര്‍ മൈക്ക് ഏറ്റുവാങ്ങി. ഉടന്‍തന്നെ ലോവ്രി തന്റെ കുപ്പായം ഊരിമാ റ്റുകയാ യിരുന്നു. അമ്പരന്നുപോയ മേയര്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഇവിടെ ഭയങ്കര ചൂടാണ് എന്നായിരുന്നു ലോവ്രിയുടെ മറുപടി. തുടര്‍ന്നുള്ള അഭിമുഖത്തില്‍ മുഴുവന്‍ മേയര്‍ വിയര്‍ത്തുകുളിക്കുകയായിരുന്നു. പക്ഷെ, ലോവ്രിക്ക് തെല്ലും കൂസലില്ലായിരുന്നു. രണ്ടു സ്മോള്‍ അടിക്കാന്‍ മേയര്‍ക്കു കൂട്ട് വാഗ്ദാനം ചെയ്താണ് ലോവ്രി അഭിമുഖം അവസാനിപ്പിച്ചത്. ഏതായാലും ലോവ്രിയു ടെ വാഗ്ദാനം നിരസിച്ച് മേയര്‍ കൂടുതല്‍ പരിക്കില്ലാതെ തടിയൂരി.
സമീപകാലത്ത് നടന്ന ചില പ്രാദേശിക സംഭവങ്ങളാണ് കാനഡയില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച വിഷയം സജീവ ചര്ച്ചയക്കിയത്. മോണ്ട്രി യലില്‍ റെ സ്റൊരന്റില് അര്‍ദ്ധനഗ്നയായി വന്ന സ്ത്രീയോടും സ്സ്കാചൂനില് ബീച്ചില്‍ അരയ്ക്കു മുകളില്‍ നഗ്നയായി നിന്ന യുവതിക്കെതിരെ മറ്റൊരു സത്രീ പോലീസില്‍ പരാതിപ്പെട്ട തുമായിരുന്നു വിവാദത്തിനു തിരികൊളുത്തിയ സംഭവങ്ങള്‍.
തന്റെ പതിമൂന്നുകാരനായ മകനെ വഴിപിഴപ്പിക്കും എന്നതായിരുന്നു ബീച്ചില്‍ യുവതിക്കെതിരെ പരാതിപ്പെട്ട സ്ത്രീയുടെ വാദം. എന്നാല്‍ സ്ഥലത്തെത്തിയ പോലിസാകട്ടെ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങി. പൊതുസ്ഥലങ്ങളില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് സ്സ്കചൂനില് നിയമവിരുദ്ധമാണ്. എന്നാല്‍, നഗ്നതയുടെ അതിര്‍വരമ്പ് എന്താണെന്നു നിയമത്തില്‍ വ്യക്തതയില്ല.
സ്ത്രീകള്‍ക്ക് അരയ്ക്കു മുകളില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന് കാനഡയിലെ മിക്ക പ്രോവിന്സുകളിലും നിയമപരമായ സംരക്ഷണമുണ്ട്. ബഹുഭൂരിപക്ഷവും അങ്ങനെ ചെയ്യുന്നില്ല എന്ന് മാത്രം. പുരുഷന്മാരെപ്പോലെ അരയ്ക്കു മുകളില്‍ വസ്ത്രം ധരിക്കാതെ നടക്കാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഒന്റെരിയോ കോടതി വിധിച്ചിട്ട് പതിമൂന്നു വര്‍ഷമായി. ഗ്വെന്‍ ജേക്കബ് എന്ന വിദ്യാര്‍ഥിനി യാണ് ഈ വിധി സമ്പാദിച്ചത്.
33 ഡിഗ്രീ സെല്‍ഷ്യസ് ചൂടുള്ള ഒരു ദിവസം ഗ്വെന്‍ തന്റെ ഉടുപ്പൂരിയത് കാനഡയില്‍ പുതിയൊരു സമരത്തിന്റെ ഫ്ലാഗ് ഓഫായി. ഗ്വെന്നിനെതിരെ അന്ന് പരാതിപ്പെട്ടത് ഒരു സ്ത്രീതന്നെ. എന്നാല്‍ കൊടുംചൂടില്‍ പുരുഷന്മാര് ഉടുപ്പ് ധരിക്കാതെ നടക്കുമ്പോള്‍ സ്ത്രീകളെ അതില്‍നിന്നു വിലക്കുന്നത് ലിംഗപരമായ വിവേച ന മാ ണെന്ന ഗ്വേന്നിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഗ്വെന്‍ നേടിയ ആ വിധി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും കാനഡയിലെ ബഹുഭൂരിപക്ഷം സ്ത്രീകളും അരയ്ക്കു മുകളില്‍ നഗ്നരായി നടക്കാന്‍ താല്പര്യപ്പെടുന്നില്ല എന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, ലോക ടോപ്ലെസ് ദിനത്തിന്റെ ഭാഗമായി ഒരാഴ്ച മുമ്പ് വാന്‍കൂവറില്‍ നടന്ന പ്രകടനത്തില്‍ അമ്പതോളം സ്ത്രീകള്‍ പങ്കെടുത്തു. അരയ്ക്കു മുകളില്‍ നഗ്നരായി അടിവെച്ചടിവെച്ച് മുന്നേറിയ ഇവര്‍ക്ക് പിന്തുണയുമായി പത്തോളം പുരുഷന്മാരും ഒപ്പംകൂടി. പെണ്ണുങ്ങള് വേണ്ടെന്നു വാശിപിടിക്കുന്ന ബ്രാ ധരിച്ചായിരുന്നു പുരുഷകേസരികളുടെ പിന്തുണ.