728-pixel-x-90-2-learn
728-pixel-x-90
<< >>

മാര്‍വെല്‍ കോമിക്സ് സൂപ്പര്‍ നായകന്മാരുടെ സൃഷ്ടാവായ സ്റ്റാൻ ലീ വിടവാങ്ങി

ലൊസാഞ്ചലസ് : മാര്‍വെല്‍ കോമിക്സിലൂടെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച  സ്റ്റാൻ ലീ അന്തരിച്ചു. 95 വയസായിരുന്നു. റുമാനിയയിൽ നിന്നു യുഎസിലേക്കു കുടിയേറിയ ജൂതകുടുംബത്തിൽ 1922 ഡിസംബർ 28നാണു ജനിച്ച സ്റ്റാന്‍ ലീയായിരുന്നു കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന നിരവധി ആരാധകരുടെ  ഹൃദയം കീഴടക്കിയ സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക്, തോർ, ഡോക്ടർ സ്ട്രേഞ്ച്, ക്യാപറ്റന്‍ അമേരിക്ക എന്നീ സൂപ്പര്‍ നായകന്മാരെ സൃഷ്ടിച്ചത്.ഈ കഥാപാത്രങ്ങള്‍ തിരശീലയില്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം ചെറിയ വേഷത്തില്‍ സ്റ്റാന്‍ ലീയുമെത്തിയിരുന്നു. 1939ലാണ് മാര്‍വെല്‍ കോമിക്സ് ആദ്യമായി പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്.സൂപ്പർഹീറോ കഥാപാത്രങ്ങളിൽ ഡിസി കോമിക്സ് എന്ന കമ്പനിക്കുള്ള മേൽക്കൈ മാർവൽ കോമിക്സ് തകർത്തത് ലീയുടെ സൃഷ്ടികളിലൂടെയായിരുന്നു.മാര്‍വെല്‍ കോമിക്സുകളെ അടിസ്ഥാനമാക്കി എടുത്ത ചിത്രങ്ങള്‍ വന്‍ ഹിറ്റുകള്‍ ആയിരുന്നു.

രണ്ടാം ലോക യുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്നൽ വിഭാഗത്തിൽ ജോലിക്കു ചേർന്ന ലീ പിന്നീട് പരിശീലന ചിത്രങ്ങൾ തയാറാക്കുന്ന വിഭാഗത്തിലേക്ക് മാറി. യുദ്ധാനന്തരം പല സ്ഥാപനങ്ങളിലും ജോലി നോക്കിയ ശേഷം മാർവൽ കോമിക്സിൽ എത്തുകയായിരുന്നു. പരേതയായ നടി ജോൻ ലീയാണു ഭാര്യ. ബ്ലാക്ക് പാന്തർ എന്ന കഥാപാത്രത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവരുടെ സ്വന്തം സൂപ്പര്‍ ഹീറോയെ നല്‍കാന്‍ ശ്രമിച്ച അതികായനാണ് വിടവാങ്ങുന്നത്.

INDIANEWS24 USA DESK

Marvel

 

Leave a Reply