728-pixel-x-90-2-learn
728-pixel-x-90
<< >>

മാര്‍പ്പാപ്പയ്ക്ക് ട്വിറ്റെറില്‍ ഒരു കോടി ഫോളോവര്‍മാര്‍

വത്തിക്കാന്‍ സിറ്റി: ട്വിറ്റെര്‍ അക്കൌണ്ടില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഫോളോവര്‍മാരുടെ എണ്ണം ഒരു കോടി കഴിഞ്ഞു. മാര്‍ച്ചില്‍ സ്ഥാനമേറ്റ മാര്‍പ്പാപ്പ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. യുവജനതയ്ക്ക് സന്ദേശങ്ങള്‍ പകരുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍ സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നത്.
തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്ക്കും ട്വിറ്റെര്‍ സന്ദേശത്തില്‍ മാര്‍പ്പാപ്പ നന്ദി പറഞ്ഞു. ന്യൂയോര്‍ക്ക്‌ ടൈംസ്‌ ദിനപത്രത്തെക്കാള്‍ ഫോളോവര്‍മാര്‍ ഇപ്പോള്‍ പാപ്പയ്ക്ക് ഉണ്ട്.
ഏറെ വൈകാതെതന്നെ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാര്‍ ഉള്ള വ്യക്തി എന്ന റെക്കോര്‍ഡ്‌ മാര്‍പ്പാപ്പയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും. നാല് കോടിയിലേറെ ഫോളോവര്‍മാര്‍ ഉള്ള ഗായകരായ ജസ്റ്റിന്‍ ബൈബെര്‍, കാറ്റി പെരി, ലാഡി ഗാഗ എന്നിവരാണ്‌ ഇപ്പോള്‍ മുന്‍നിരയില്‍. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമയ്ക്ക് 3.9 കോടി ഫോളോവര്‍മാര്‍ ഉണ്ട്. 120 കോടിയിലേറെ കത്തോലിക്കാ വിശ്വാസികള്‍ ലോകത്ത് ഉണ്ടെന്നാണ് കണക്കുകള്‍.

Leave a Reply