jio 800x100
jio 800x100
728-pixel-x-90
<< >>

മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അന്തരിച്ചു

തിരുവല്ല:മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അന്തരിച്ചു.103 വയസായിരുന്നു.കുമ്പനാട്ടെ ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം.2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.

1944ല്‍ ശെമ്മാശ്ശു-കശ്ശിശാ പട്ടങ്ങള്‍ ലഭിച്ചു.  1953 മേയ് 23ന് മാര്‍ത്തോമ്മാ സഭയില്‍എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. തുടര്‍ന്ന് ഇംഗ്ലണ്ടിലെ കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളേജില്‍ ഉപരി പഠനം കോട്ടയം മാര്‍ത്തോമ്മാ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍, ക്രൈസ്തവ സഭാ കൗണ്‍സിലിന്റെ ദേശീയ പ്രസിഡന്റ് പദവികള്‍ വഹിച്ചു.

കേരളത്തിന്റെ ആത്മീയ- സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം തിരുമേനി.ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത.കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ച തിരുമേനിയുടെ ആദ്യ നാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. ആലുവ യു.സി.കോളേജ്, ബാഗ്ലുര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ് എന്നിവടങ്ങളില്‍ പഠനത്തിനു ശേഷം കര്‍ണ്ണാടകയിലെ അങ്കോളയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തി.ലോക സഭാ കൌണ്‍സിലിന്റെ  ഇവാന്‍സ്റ്റണ്‍  ജനറല്‍  അസംബ്ലിയിലും രണ്ടാം വത്തിക്കാന്‍  സമ്മേളനത്തിലും പങ്കെടുത്തു.1999 മുത ല്‍2007 വരെ സഭയുടെ പരമാധ്യക്ഷനായിരുന്നു. 2007 ഒക്ടോബര്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞു.

ഹൃദ്യവും  സരസവുമായ തന്റെ സംഭാഷണ ശൈലിയിലൂടെ ചിരിയും ചിന്തയും വാരി  വിതറിയ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റ ത്തിന്‍റെ അസാന്നിധ്യം പൊതു  മണ്ഡലത്തിന്‍ വന്‍ ശൂന്യത സൃഷ്ടിക്കും.

INDIANEWS24 KOCHI DESK

Leave a Reply