728-pixel-x-90-2-learn
728-pixel-x-90
<< >>

മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് 26ന് വിപണിയിലെത്തും

മാരുതി സുസുക്കിയുടെ പുതിയ ഹാച്ച്ബാക്ക് കാറായ ബലേനോ ഈ മാസം 26ന് വിപണിയിലെത്തും.സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ് ഷോറൂമിലൂടെ ആയിരിക്കും. ബലേനോ ഇന്ത്യയിലെത്തുക.

ഇതിനോടകം വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും കമ്പനിയില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.എസ് ക്രോസിനുശേഷം സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെ നിരത്തിലെത്തുന്ന രണ്ടാമത്തെ വാഹനമായിരിക്കും ബലേനോ.ഇന്ത്യയില്‍ നിര്‍മിച്ച് ആഗോള വിപണികളിലേക്ക് കയറ്റി അയയ്ക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. പ്രമുഖ കോംപാക്ട് പ്രീമിയം ഹാച്ച്ബാക്ക് കാറുകളോടാണ് ബലെനോക്ക് മത്സരിക്കാനുള്ളത്. ഹ്യുണ്ടായ് ഐ20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയായിരിക്കും ബലെനോയുടെ പ്രമുഖ എതിരാളികള്‍.

പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ബലെനോ ഇന്ത്യയിലെത്തും. 1.2 ലീറ്റര്‍ കെ സീരിസ് എഞ്ചിനാണ് പെട്രോള്‍ വേരിയന്റിന് കരുത്ത് പകരുന്നത്. ഡീസല്‍ വേരിയന്റിന് കരുത്ത് പകരാന്‍ 1.3ഉഉശട ലീറ്റര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

INDIANEWS24.COM Business Desk

Leave a Reply