728-pixel-x-90-2-learn
728-pixel-x-90
<< >>

മാമാങ്കം ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്‌

കൊച്ചി: മാമാങ്കം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ മമ്മൂട്ടിക്ക് പരിക്കേറ്റു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഉണ്ടായ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. മാമാങ്കം ദ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം വെളിപ്പെട്ടത്.

ചരിത്രത്തിന്റെ ഭാഗമായുള്ള കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ മംഗലാപുരത്താണ് പുരോഗമിക്കുന്നത്. നവാഗതനായ സജീവ് പിള്ളയാണ് സംവിധായകന്‍. ഇദ്ദേഹം തന്നെയാണ് ഇതിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

INDIANEWS24.COM Kochi

Leave a Reply