728-pixel-x-90-2-learn
728-pixel-x-90
<< >>

മാപ്പ് പറഞ്ഞ സരിതാ ദേവിയെ വീണ്ടും ശിക്ഷിക്കേണ്ട കാര്യമില്ലെന്ന് സച്ചിന്‍

മുംബൈ:ആജീവനാന്ത വിലക്ക് നേരിടുന്ന ഇന്ത്യയുടെ വനിതാ ബോകിസിങ് താരം എല്‍ സരിതാ ദേവിക്ക് പിന്തുണയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ എം പി രംഗത്ത്.സംഭവത്തില്‍ നേരത്തെ മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഇനിയും ശിക്ഷിക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രിക്ക് സച്ചിന്‍ കത്തെഴുതി.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനിടെ റഫറിയുടെ ചതിക്കെതിരെ മെഡല്‍ദാന വേദിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ആജീവനാന്ത വിലക്ക് ഭീഷണിയിലായ താരമാണ് സരിതാ ദേവി.സംഭവത്തില്‍ താരം നേരത്തെ മാപ്പ് പറഞ്ഞിരുന്നതാണെന്ന് സച്ചിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.വീണ്ടു ശിക്ഷിക്കേണ്ട ആവശ്യമില്ലെന്നും കത്തിലൂടെ ഇതിഹാസതാരം അഭിപ്രായപ്പെട്ടു.സരിതയ്ക്ക് തുടര്‍ന്നും മത്സരവേദിയില്‍ എത്താന്‍ വേണ്ട പിന്തുണ രാജ്യം ചെയ്തുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

INDIANEWS24 SPORTS DESK

Leave a Reply