മന്നാര്‍ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും വീണ്ടും എത്തുകയാണ്. ഇത്തവണ സംവിധായകന് മാമസാണ്.മാമാസിന്റെ ആദ്യ ചിത്രം പാപ്പി അപ്പച്ചാ ഹിറ്റായിരുന്നു. തുടര്‍ന്ന് വന്ന സിനിമാ കമ്പനി പ്രദര്‍ശന വിജയം നേടിയിരുന്നില്ല. ഏതായാലും റാംജിറാവുവിന്റെ മൂന്നാം ഭാഗമായി വരുന്ന മാന്നാര്‍ മത്തായി സ്പീക്കിംഗ്2 തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാക്കുവാനൊരുങ്ങുകയാണ് മാമാസ്.
ഇന്നസെന്റും മുകേഷും സായികുമാറും വിജയരാഘവനും ബിജുമേനോനും ഈ സിനിമയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ ജനാര്ദ്ദനന്, ഇന്ദ്രന്‍സ്, പ്രിയങ്ക ,ഉല്ലാസ് പന്തളം, നിയാസ് ബക്കര്‍ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.അപര്‍ണാ ഗോപിനാഥാണ് നായിക.മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്.
INDIANEWS24