728-pixel-x-90-2-learn
728-pixel-x-90
<< >>

മാനഭംഗ കേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി:രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന മാനഭംഗക്കേസുകള്‍ പരിഗണിക്കലും തീര്‍പ്പാക്കലും വേഗത്തിലാക്കാനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ കോടതികളിലായി നിരവധി മാനഭംഗക്കേസുകള്‍ കെട്ടിക്കിടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഉള്‍ക്കൊള്ളുന്ന കത്ത് രാജ്യത്തെ 24 ഹൈക്കോടതികളിലേക്കും അയച്ചു.അതിവേഗ കോടതികള്‍ സ്ഥാപിക്കല്‍ സംസ്ഥാനങ്ങളുടെ പരിധിയിലായതിനാല്‍ ഇതിനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിലവില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 968 അതിവേഗ കോടതികളുണ്ട്.

INDIANEWS24 NEWDELHI

Leave a Reply