728-pixel-x-90-2-learn
728-pixel-x-90
<< >>

മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി

തിരുവനന്തപുരം:പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉപഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിക്കളഞ്ഞു.ഭരണ നിര്‍വ്വഹണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷനേതാവിന് അവകാശമുണ്ടെന്ന് അറിയിച്ചുകൊണ്ടാണ്‌ കോടതിയുടെ തീരുമാനം.

ധര്‍മ്മടത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളുണ്ടെന്ന് വിഎസ് പ്രസ്താവനയിറക്കിയതാണ് കേസിനാധാരം.ആരോപണത്തിനെതിരെ മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു.ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു കേസ്.31 കേസുകള്‍ ആരോപിക്കപ്പെടുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു എഫ് ഐ ആറോ സമന്‍സോ പോലും ഇല്ലെന്ന് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സത്യവാങ്മൂലം നല്‍കി.എന്നാല്‍ ആരോപണത്തിന്റെ കാര്യത്തില്‍ വി എസ് ഉറച്ചുതന്നെ നിന്നു.വെള്ളിയാഴ്ച്ച വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഉമ്മന്‍ചാണ്ടിയുടെ ഉപഹര്‍ജി തള്ളിയത്.

പ്രതിപക്ഷനേതാവിന്റെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നത് അവകാശ ലംഘനത്തിനു നേരേയുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.മാത്രമല്ല ഉമ്മന്‍ചാണ്ടിക്ക് ഈ ആരോപണങ്ങളുടെ പേരില്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമൊന്നും സംഭവിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.പ്രതിപക്ഷനേതാവിന്റെ ആരോപണം സംബന്ധിച്ച വിഷയങ്ങള്‍ തെളിയിക്കപ്പെടേണ്ടത് വിചാരണകോടതിയിലാണെന്നും അവധിക്കാല ബെഞ്ച് പ്രസ്താവിച്ചു.

INDIANEWS24.COM T V P M

Leave a Reply