728-pixel-x-90-2-learn
728-pixel-x-90
<< >>

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമം; സുപ്രീംകോടതി ഇടപെട്ടു

ന്യൂഡല്‍ഹി: കേരളഹൈക്കോടതിയിലും തിരുവനന്തപുരം ജില്ലാക്കോടതിയിലും ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയുടെ ഇടപെടല്‍.രണ്ട് കോടതികളിലെയും മീഡിയ റൂമുകള്‍ തുറന്നുനല്‍കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ നിര്‍ദ്ദേശിച്ചു.ഇക്കാര്യത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫുമായും കേരള ഹൈക്കോടതിയില്‍ നിലവിലുള്ള ആക്ടിംഗ് ചീഫ് ജസ്റ്റീസുമായും സംസാരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

സംസ്ഥാനത്ത് എറണാകുളത്തും തിരുവനന്തപുരത്തുമായി നടന്ന രണ്ട് അക്രമസംഭവങ്ങള്‍ക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ന്യൂഡല്‍ഹി ഘടകം നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി സുപ്രീംകോടതി ഇടപെട്ടത്.സംസ്ഥാനത്ത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം നടത്താന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply