728-pixel-x-90-2-learn
728-pixel-x-90
<< >>

മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു

കൊച്ചി: ഇന്ത്യന്‍ ചലച്ചിത്രങ്ങളൊന്നാകെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇന്‍ഡിവുഡിന്റെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. എറണാകുളത്ത് നടന്ന ചടങ്ങില്‍ ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സി അവാര്‍ഡ് എന്നപേരില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയായിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കേരളത്തിലെ പത്ര, ദൃശ്യ, ശ്രാവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് ആദരിച്ചത്.

കാക്കനാട് ഐ എം സി ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പി പ്രേംചന്ദിനും ദൂരദര്‍ശനിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ രാജേന്ദ്രന്‍ പിള്ളയ്ക്കും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി. ഡയാന സില്‍വെസ്റ്റര്‍(ഏഷ്യാനെറ്റ്), കെ പ്രദീപ്(ദ ഹിന്ദു), ഷെവ്‌ലിന്‍ സെബാസ്റ്റ്യന്‍ (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), ചന്തു ജഗന്നാഥന്‍(റേഡിയോ മാംഗോ 91.9), ബ്രൈറ്റ് സാം റോബിന്‍സ്(ജീവന്‍ ടിവി), എം എസ് ദാസ്(സിനിമാ മംഗളം), ജോഷി കുര്യന്‍(ഏഷ്യാനെറ്റ് ന്യൂസ്), റെന്‍ജി കുര്യാക്കോസ്(മലയാള മനോരമ), സജീവ് വേലായുധന്‍(മനോരമ ന്യൂസ്) തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. കെ വി തോമസ് എംപി, ഹൈബി ഈഡന്‍ എം എല്‍ എ, നിര്‍മാതാവ് വിജയ് ബാബു, സംവിധായകന്‍ ബോബന്‍ സാമുവല്‍,ജോര്‍ജ് വി നേരേപറമ്പില്‍(ജി ഇ ഒ ഗ്രൂപ്പ്), ബേബി സോമതീരം(ജീവന്‍ ടിവി), വിദ്യ രാമസ്വാമി(ഐ എന്‍ സി ഐ ടി ഇ), പി എ മെഹ്ബൂബ് (ട്രഷറര്‍, എറണാകുളം പ്രസ്‌ക്ലബ്ബ്),നടന്‍ റോമിന്‍ ആന്റണി, അനില്‍ ശര്‍മ്മ(എ എം വി ഗ്രൂപ്പ്), സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ എടവനക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

INDIANEWS24.COM Kochi

Leave a Reply