ഇന്‍ഡോര്‍: ടെലിവിഷന്‍ അവതാരക അമൃത റായിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ദിഗ് വിജയ് സിംഗ് സമ്മതിച്ചു. തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച പിന്നാലെയാണ് അറുപത്തേഴുകാരനായ ദിഗ് വിജയ് സിങ്ങിന്റെ മനസ് തുറക്കല്‍.
ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് നിലവില്‍ വിവാഹിതയായ അമൃതയുമായുള്ള ബന്ധം ദിഗ് വിജയ് സിംഗ് സ്ഥിരീകരിച്ചത്. അമൃത ഉടന്‍ വിവാഹമോചനം നേടുമെന്നും അതിനു ശേഷം തങ്ങള്‍ വിവാഹിതരാകുമെന്നും അദ്ദേഹം പറഞ്ഞു. ദിഗ് വിജയിന്റെ ഭാര്യ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.