728-pixel-x-90-2-learn
728-pixel-x-90
<< >>

മാധ്യമപ്രവര്‍ത്തകന്‍ ഹോങ്കോങ് ഗോപാലന്‍ അന്തരിച്ചു

കൊച്ചി:പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം പി ഗോപാലന്‍(81) അന്തരിച്ചു.ഹോങ്കോങ് ഗോപാലന്‍ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം സി പി എം നേതാവും സൈദ്ധാന്തികനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ സഹോദരനാണ്.മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ ഭാര്യാസഹോദരന്‍ കൂടിയാണ്.

കൊച്ചിയില്‍ കലൂര്‍ ദേശാഭിമാനി റോഡിലുള്ള സ്വവസതിയായ ദക്ഷിണയില്‍ വ്യാഴാഴ്ച്ചയായിരുന്നു.ദീര്‍ഘകാലം ഹോങ്കോങ്ങിലായിരുന്ന ഗോപാലന്‍ അവിടെ നിന്നു പ്രസിദ്ധീകരിക്കുന്ന ഫാര്‍ ഈസ്‌റ്റേണ്‍ ഇക്കണോമിക് റിവ്യൂ, ഹോങ്കോങ് ബിസിനസ് എന്നിവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു.ദി ഏഷ്യ മാഗസിന്‍,ഏഷ്യ വീക്ക്,ദി ഏഷ്യന്‍, പ്രസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്നിവയ്ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.1962ലാണ് ഹോങ്കോങ്ങിലെത്തിയത്.ചൈന,സിംഗപ്പൂര്‍,ഹോങ്കോങ്,ഫിലിപ്പീന്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

കഴിഞ്ഞ ആറ് മാസമായി കലൂരിലുള്ള വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. സി പി ഐ നേതാവും എഴുത്തുകാരനുമായിരുന്ന കൊളാടി ഗോവിന്ദന്‍കുട്ടിയുടെ അനന്തരവള്‍ പ്രസന്നയാണ് ഭാര്യ.മക്കളായ നിഷ,ദിവ്യ,പ്രിയ പ്രമുഖ രാജ്യാന്തര മാധ്യമ സ്ഥാപനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു വരികയാണ്.

INDIANEWS24.COM Kochi

Leave a Reply