728-pixel-x-90-2-learn
728-pixel-x-90
<< >>

മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് അമരാവതി അന്തരിച്ചു

കൊച്ചി: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷഫീഖ് അമരാവതി അന്തരിച്ചു.ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറാണ്.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച്ച രാത്രി എട്ടോടെയായിരുന്നു അന്ത്യം.സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 11ന് കല്‍വത്തി ജുമാ മസ്ജിദില്‍.

ഇന്നലെ രാത്രി ഏഴരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പത്രപ്രവര്‍ത്തനത്തിന് പുറമെ സംഗീതവുമായി ബന്ധപ്പെട്ട പുസ്‌കതങ്ങള്‍ രചിക്കുന്നതിലാണ് ഷഫീഖ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.പ്രമുഖ സംഗീത സംവിധായകന്‍ എം കെ അര്‍ജുനന് മാഷിനെ കുറിച്ചുള്ള കസ്തൂരി മണക്കുന്നല്ലോ എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ഗായകന്‍ മെഹ്ബൂബ്, വിപ്ലവ ഗായിക പി കെ മേദിനി തുടങ്ങിയ 13 പേരുടെ സംഗീത ജീവിതം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മെഹ്ബൂബ് മുതല്‍ മേദിനി വരെ എന്ന പുസ്തകവും അദ്ദേഹം രചിച്ചു.1999 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഫോര്‍ട്ട്‌കൊച്ചിയിലെ കല്‍വത്തിയില്‍ എട്ടാം നമ്പര്‍ ലൈനില്‍ കെ എം ബദറുദ്ധീന്റെയും കെ ഐ ബീവിയുടേയും രണ്ടാമത്തെ മകനാണ്. സുനിത ഷഫീഖ് ആണ് ഭാര്യ.സഫ്ദര്‍ ഹാഷ്മി, സൈഗാള്‍ എന്നിവര്‍ മക്കള്‍.

INDIANEWS24.COM Kochi

Leave a Reply