വാര്‍ത്തകളുടെ കഥയുമായി വീണ്ടും ഒരു ദിലീപ് ചിത്രം ഒരുങ്ങുന്നു.ലൗ 24X7 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ഒറിജിനല്‍ ന്യൂസ് റൂമിനെ വെല്ലുന്ന സെറ്റാണ് ചിത്രത്തിനായി കൊച്ചിയില്‍ ഒരുക്കിയിട്ടുള്ളത്.മുക്കാല്‍ ലക്ഷം രൂപയാണ് സെറ്റിനായി ചിലവിട്ടിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
വാര്‍ത്തകളുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രമുഖ മാധ്യമപ്രവര്ത്തകന് ശശികുമാറും സുഹാസിനിയും സുപ്രധാന വേഷം ചെയ്യുന്നുണ്ട്.ജയരാജ് ഒരുക്കിയ മമ്മൂട്ടി ചിത്രം ലൗഡ് സ്പീക്കര്‍ ആണ് ശശികുമാര്‍ അഭിനയിച്ച ആദ്യ സിനിമ.മാധ്യമപ്രവര്ത്തകയായെത്തുന്ന നിഖില വിമല്‍ ആണ് നായിക.മാധ്യമ ലോകത്തെ അറിയപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തില്‍ വാര്‍ത്ത അവതാരകനായിട്ടാണ് ദിലീപ് എത്തുന്നത്.ശ്രീനിവാസന്, ലെന, ശങ്കര്‍ രാമകൃഷ്ണന് എന്നിവരും ഈ ചിത്രത്തിലുണ്ട്.ശ്രീബാല കെ മേനോന് രചനയും സംവിധാനനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപും മുകേഷ് ആര് മേഹ്തയും ചേര്‍ന്നാണ്.
INDIANEWS24.COM Movies