വാര്‍ത്തകള്‍ ഒത്തിരിയുണ്ട്.അവയെ കൈകാര്യം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് പലവിധ നയങ്ങളുമുണ്ട്.ജനങ്ങള്‍ക്കായ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രീതി കാണുമ്പോള്‍ ചെങ്കോലും കിരീടവും വച്ച് വാഴുന്ന മാധ്യമങ്ങളെ കുറച്ചെങ്കിലും അറപ്പോടെ നോക്കിക്കാണാന്‍ നിര്‍ബന്ധിതമാകുകയാണ്.
ചലച്ചിത്ര പുരസ്കാര വാര്‍ത്തകളുടെ ചൂട് ആറിക്കഴിഞ്ഞു.വിനായകനെ മികച്ച നടനായി തിരഞ്ഞെടുത്തതിന്റെ ആവേശത്തില്‍ എറണാകുളം പ്രസ്ക്ലബ്ബ് താരത്തെ വച്ച് ഒരു മീറ്റ് ദ പ്രസ് സംഘടിപ്പിച്ചു.ചടങ്ങില്‍ വിനായകന് ജാതീയതയെ കുറിച്ച് പറഞ്ഞ അല്ലെങ്കില്‍ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ച ഒരു വാചകം പ്രധാനകാര്യമായി അറപ്പും ഉളുപ്പുമില്ലാത്ത മാധ്യമങ്ങള്‍ വാര്‍ത്തയാക്കി കൊണ്ടാടി.ഇതേ വിനായകന് അവാര്‍ഡ് നേടിയ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്ന ദിവസം മറൈന്‍ഡ്രൈവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തെ കുറിച്ച് മീറ്റ് ദ പ്രസില്‍ അഭിപ്രായം പങ്കുവച്ചിരുന്നു.പ്രണയമാണ് ലോകത്തെ നിലനിര്‍ത്തുന്നത്.അതിനെ അടിച്ചോടിക്കുകയെന്ന് പറഞ്ഞാല്‍ ഈ ലോകത്തെ തന്നെ അടിച്ചോടിക്കുകയെന്നാണ്.ഇതേ കുറിച്ച് വിനായകന് നാലഞ്ച് വരികളിലേറെ സംസാരിച്ചു.ഏറ്റവും അടുത്ത നിമിഷത്തില്‍ നടന്ന സംഭവങ്ങളെ കിറിച്ച് പ്രമുഖര്‍ സംസാരിക്കുമ്പോള്‍ സാധാരണ വാര്‍ത്തയാകാറുണ്ട്.വിനായകന് പറഞ്ഞതില്‍ ജാതീയത മാത്രം ഈ മാധ്യക്കാര് വകഞ്ഞെടുത്തു വാര്‍ത്തകള്‍ പടച്ചു.ജാതീയത പൊതുവിലുള്ള വികാരം അതെല്ലായിടത്തും ഉണ്ടെന്ന വസ്തുത പങ്കുവെച്ചതിന് വിനായകനോട് മാധ്യമങ്ങള്‍ വിവേചനം കാട്ടി.
അവാര്‍ഡ് കിട്ടിയ സന്തോഷത്തില്‍ പലരും വിളിച്ച് അഭിനന്ദിച്ച വിശേഷം വിനായകന് പറഞ്ഞിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും അവാര്‍ഡ് പ്രഖ്യാപിച്ച ദിവസം നേരിട്ട് വിളിച്ചതായി അറിയിച്ചു.ലാലേട്ടന് വിളിച്ചിരുന്നുവെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ എതിരാളിയാണോയെന്നായി ചോദ്യം.’ലാലേട്ടനെ അങ്ങനെ എതിരാളിയായി കാണാനൊക്കുമോ, അതിന് ഒരിക്കലും കഴിയില്ല’ എന്ന് ചിരിച്ചുകൊണ്ട് തിരിച്ചുപറഞ്ഞതോടെ ‘സൂപ്പര്‍താരങ്ങളെ വെല്ലുവിളിച്ച് വിനായകന്’ എന്ന മാധ്യമങ്ങളുടെ വലിയ പ്രതീക്ഷ അസ്തമിച്ചു.
പിന്നീടാണ് ജാതീയത വിഷയമായി താരത്തിന് മുന്നിലേക്കിട്ടത്.ലോകത്ത് എല്ലായിടത്തും,എല്ലാ മേഖലയിലും വര്‍ഗ്ഗ, വര്‍ണ്ണ വിവേചനങ്ങളുണ്ട്. അത് വാസ്തവമാണ്.അത് എല്ലാ കാലത്തും ഉണ്ടാകുകയും ചെയ്യും.അതില്‍ വലിയ കാര്യമില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതിനെ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് സിനിമയില്‍ ജാതീയ വിവേചനം ഉണ്ടെന്ന് വിനായകന് ആരോപിച്ചതായാണ്.ഈ വിഷയം വിശദീകരിക്കുമ്പോള്‍ താരം ഒരു പരാതിയും പ്രകടമാക്കിയിരുന്നില്ലെന്നത് ചടങ്ങിന്റെ വീഡിയോ ക്ലിപ്പ് സാക്ഷി.https://www.youtube.com/watch?v=Q-D4jYR0ye
മാധ്യമ സിന്ധിക്കേറ്റ് എന്ന് പണ്ടത്തെ സി പി എം സെക്രട്ടറി(നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്) വിശേഷിപ്പിച്ചപ്പോള്‍ ആ വാക്ക് പിന്നീടിങ്ങോട്ട് അദ്ദേഹത്തെ അധിക്ഷേപിക്കാനുള്ള ആയുധമാക്കി മാധ്യമ ആചാര്യന്മാര് മാറ്റിയെടുത്തു.ഇപ്പോള്‍ വിനായകന് എന്ന താരത്തിന്റെ മീറ്റ് ദ പ്രസ് പരിപാടി ഒന്നിലൂടെ മാധ്യങ്ങളുടെ മൂടുപടം എന്തെന്ന് വ്യക്തമാക്കുന്നു.
INDIANEWS24.COM