728-pixel-x-90-2-learn
728-pixel-x-90
<< >>

മാധുരി മാനിയയുമായി Dedh Ishqiya !

മുംബൈ : ഇന്ത്യയൊട്ടാകെ ഒരിക്കല്‍  അലയടിച്ച ഒരു തരംഗത്തിനു ഒരു പേരുണ്ടായിരുന്നു, മാധുരി ദീക്ഷിത്ത് !madhuri dedh ishqia

ആ അലയൊലികള്‍ അടങ്ങിയിട്ടില്ല എന്ന് അടിവരയിടുകയാണ് മാധുരിയുടെ പുതിയ ചിത്രം Dedh Ishqiya ! ഇതൊരു ഒന്നൊന്നര ഇഷ്ഖായി മാറുകയാണ് ഇന്ത്യയിലുടനീളം. മാധുരിയുടെ അടുത്ത റിലീസായ ഗുലാബ് ഗാംഗ് കൂടി എത്തുന്നതോടെ 47 ലെത്തിയ മാധുരിക്ക് ഒരു WAVE M സൃഷ്ടിക്കാനാകും എന്ന് കരുതാം. ഇംഗ്ലീഷ് വിന്ഗ്ലീഷിലൂടെ അടുത്ത കാലത്ത് ശ്രീദേവിയും ഓളം സൃഷ്ടിച്ചിരുന്നു. ഒരു കാലത്ത് പരസ്പരം ബോക്സ്‌ഓഫീസില്‍ പോരടിച്ചിരുന്ന രണ്ടു സൂപ്പര്‍ താരങ്ങള്‍ – മാധുരിയും ശ്രീദേവിയും – പുതു തലമുറയ്ക്കും ഹരമാകുകയാണ്. അമിതാഭ് ബച്ചന്‍ ഇടക്കാലത്ത് ഒഴിഞ്ഞ സൂപ്പര്‍സ്റ്റാര്‍ കിരീടം ആര്‍ക്കു ലഭിക്കും എന്നതായിരുന്നു തൊണ്ണൂറുകളിലെ മില്ല്യന്‍ ഡോളര്‍ ചോദ്യം. പക്ഷെ ആ കിരീടം പങ്കിട്ടെടുത്തത് അനില്‍ കപൂറോ ജാക്കിയോ സഞ്ജയ്‌ ദത്തോ ആയിരുന്നില്ല, മറിച്ച് ശ്രീദേവിയും മാധുരിയും ആയിരുന്നു. തങ്ങളുടെ കരിയറിലെ സൂപ്പര്‍ ഹിറ്റുകള്‍ക്ക് – തേസാബ,beട്ടാ, സാജന്‍ , ഖല്‍ നായക്,ചാല്‍ ബാസ്, മിസ്റ്റര്‍ ഇന്ത്യ തുടങ്ങിയ -സഞ്ജയും അനിലുമൊക്കെ നന്ദി പറയേണ്ടത് മാധുരിക്കും ശ്രീദേവിക്കുമായിരുന്നു.

അഭിഷേക് ചൌബേ – വിശാല്‍ ഭരദ്വാജ് ടീമിന്‍റെ Dedh Ishqiya, നാസറുദീന്‍ ഷാ എന്ന പ്രതിഭാധനനായ അഭിനേതാവിന്റെയും അര്‍ഷാദ് വാസിയുടെയും വിജയ്‌ റാസിന്റെയും ഹുമ ഖുറൈഷിയുടെയും കൂടി വിജയമാണ്. ബീഗം പാര എന്ന കഥാപാത്രത്തിലൂടെ ഒരിക്കല്‍ കൂടി നാം മാധുരി മാജിക് അനുഭവിക്കുന്നു. ദേധ് ഇഷ്കിയാ സ്പെഷ്യല്‍‍ എഫെക്ടുകള്‍ക്ക് കൂടി പ്രാധാന്യമുള്ള  ഒരു റൊമാന്റിക്‌ ത്രില്ലര്‍ കോമഡി ചിത്രമാണ് .maadhuri 2  ഒപ്പം  ഒരു തികഞ്ഞ ആക്ഷേപഹാസ്യചിത്രവും. സംഭാഷങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുന്ന സമകാലീന രാഷ്ട്രീയത്തെ ലാക്കാക്കിയുള്ള കൂരമ്പുകള്‍ പ്രേക്ഷകന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്.ഒപ്പം നവാബിയന്‍ കാലഘട്ടത്തിന്‍റെ ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ് ദേധ് ഇഷ്കിയാ. 2014 ലെ ആദ്യ ബ്ലോക്ക്‌ ബസ്റ്റര്‍ ആകുകയാണ് കാമ്പുള്ള ഈ ചിത്രം. കേരളത്തിലും ചിത്രം പ്രദര്‍ശന വിജയം നേടുന്നു, വിശിഷ്യാ മള്‍ട്ടിപ്ലക്സുകളില്‍ .

SANU INDIANEWS24

 

Leave a Reply