728-pixel-x-90-2-learn
728-pixel-x-90
<< >>

മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബി.ജെ.പിയുടെ തീരുമാനം?

ന്യൂഡല്‍ഹി: മാധവ് ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച പശ്ചിമഘട്ട സംരക്ഷണത്തിനുള്ള റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബി.ജെ.പി നേതൃത്വത്വം തത്ത്വത്തില്‍ തീരുമാനമെടുത്തു. പാര്‍ട്ടിയുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്ത് കേന്ദ്ര പരിസ്ഥിതിമന്ത്രാലയമാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബി.ജെ.പി കേരളഘടകം നേരത്തേതന്നെ ആവശ്യം ഉന്നയിച്ചിരുന്നു.പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടാണ് ആര്‍.എസ്. എസ് നേതൃത്വത്തിനുമുള്ളത്. 

മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് നാലിന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രസ്താവിച്ചിരുന്നു.പരിസ്ഥിതിമന്ത്രി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എന്‍.ഡി.എ സര്‍ക്കാര്‍ വരുംദിവസങ്ങളില്‍ സ്വീകരിക്കാന്‍ പോകുന്ന സമീപനത്തിന്റെ മുന്നോടിയായി വിലയിരുത്തപ്പെടുന്നു. 

മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ മുമ്പ് കേരളത്തില്‍നിന്ന് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.ഇതേത്തുടര്‍ന്നാണ് പ്രസ്തുത വിഷയത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ കസ്തൂരിരംഗന്‍ സമിതിയെ പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തിയത്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിജ്ഞാപനവും കേരളത്തില്‍ വീണ്ടും വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്.

മുന്‍ ഇടുക്കി എം പിയായ പി ടി തോമസിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോട് അനുകൂല മനോഭാവമായിരുന്നു.അതേ തുടര്‍ന്നാണ്‌ അദ്ദേഹത്തിനു ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ടത്.പക്ഷെ പൊതുവേ പ്രകൃതി സ്നേഹികളും പാരിസ്ഥിതി വാദികളും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോട് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നത്.കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ബി ജെ പി തീരുമാനത്തെ സ്വാഗതം ചെയ്യുവാനാണ് സാധ്യത.കേരളത്തില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ ചലനം ഉണ്ടാക്കാനും സാധ്യമല്ല.

madhav gadgil

INDIANEWS24 SPECIAL CORRESPONDENT

One Response to മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബി.ജെ.പിയുടെ തീരുമാനം?

  1. Sebastian Vattamattam Reply

    June 2, 2014 at 6:26 PM

    Gadgil Report is based on an Ecosophical perspective , that is essentially Gandhian. As the report suggests, the first step should be to popularize this perspective and get the consent of the people concerned. The political parties and religious leaders, having vested interest in Western Ghats, should be kept away from this process.

Leave a Reply