(പ്രസക്ത ഭാഗങ്ങള്‍ മാത്രം )
പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ അച്ഛനമ്മമാര്‍ കുട്ടികളോട് പറയും.പെരുന്നാളിന്റെ തലേ ദിവസം രാത്രി സാന്റാക്ലോസ് എന്ന തടിയന് ,താടിയും കൂമ്പന്‍ തൊപ്പിയുമുള്ള ഒരു പടുകിഴവന് ,വീടിനുള്ളില്‍ പ്രവേശിച്ച് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ കളിക്കോപ്പുകളും ഉടുപ്പുകളും സമ്മാനിച്ച് ശബ്ദമുണ്ടാക്കാതെതന്നെ മടങ്ങി പോകും.കുട്ടികള്‍ക്ക് പത്തോ പന്ത്രണ്ടോ വയസ്സ് പ്രായം ചെല്ലുമ്പോള്‍ അവര്‍ക്ക് അങ്ങനെയൊരു വ്യക്തി തങ്ങളുടെ വീടുകളില്‍ പ്രവേശിക്കാറെയില്ലന്നു മനസിലാവുന്നു.
പ്രായപൂര്‍ത്തി ചെന്നതിനു ശേഷവും മനുഷ്യര്‍ പണ്ടെങ്ങോ ജീവിചിരുന്ന ഒരു രാജാവിന്റെ പ്രേതത്തിന്റെ തിരുച്ചുവരവില്‍ വിശ്വസിക്കുന്നു.സാധാരണക്കാരന് മാത്രമല്ല ,മന്ത്രിമാരും വിശ്വസിക്കുന്നു.മന്ത്രിയുടെയുള്ളില് നാല് വയസ്സ് പ്രായമുള്ള ഒരു ചിടുങ്ങനാണ് ജീവിക്കുന്നത്.ഈ മന്ത്രിമാരെ പോലെയുള്ളവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് സ്വപ്നങ്ങളും ജീവിക്കും.മഹാബലി മെതിയടിയും ധരിച്ച് കേരളത്തില്‍ നടക്കും.സാന്റാക്ലോസ് പുകക്കുഴലിലൂടെ വീടിനുള്ളില്‍ പ്രവേശിക്കും.
മഹാബലി എന്ന പ്രേതം ഉണ്ടെങ്കില്‍ അതിനോട് നാം ചെയ്യുന്ന അനീതി ഞാന്‍ ആരെയും പറഞ്ഞു വിശ്വസിപ്പിക്കേണ്ടതില്ല എത്ര വര്‍ഷങ്ങളായി നടക്കുന്ന അഭിനയമാണ് ഈ ഓണാഘോഷം.പണമുണ്ടെന്നു ധരിച്ച് തെറ്റിദ്ധരിപ്പിക്കല്‍ .ഈ ഓണാഘോഷത്തില്‍ നേട്ടം ഉണ്ടായതു ദരിദ്രര്‍ക്കല്ല ,സാധാരണക്കാര്‍ക്ക് അല്ല .കച്ചവടക്കാര്‍ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.അവരുടെ മുഖത്ത് ഓണനിലാവ് പോലെ ഒരു പുഞ്ചിരി ഉണ്ടാകും.
എന്റെ വീട്ടു മുറ്റത്ത് ദിവസേന വരാറുള്ള ഭിക്ഷക്കാരില്‍ അഗ്രഗണ്യയായ വൃദ്ധ ഓണനിലാവിലും പുഞ്ചിരി തൂകിയില്ല.
മാധവിക്കുട്ടി ഒരുപാടു വര്‍ഷക്കാലം മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ പ്രവാസി മലയാളികള്‍ക്ക് അത്രയധികം പ്രസക്തമാണ് എന്ന് www.indianews24.com കരുതുന്നില്ല .എങ്കിലും കുട്ടിക്കഥകളുടെ പേരില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന് ശേഷം യഥാര്ത്ഥ്യങ്ങളിലെക്ക് വരും തലമുറയെ നയിക്കാനും പ്രവാസി മലയാളികള്‍ക്ക് ഉത്തരവാദിത്തമുണ്ട്.അല്ലെങ്കില്‍ , യുകെ പോലെയുള്ള പരിഷ്കൃതവും യാഥാര്‍ത്ഥ്യവും നിറഞ്ഞ വിദ്യാഭ്യാസം ലഭിക്കുന്ന നാട്ടില്‍ ജീവിക്കുന്ന നമ്മുടെ കുട്ടികള്‍ പത്ത് വയസിനു ശേഷം നമ്മളെ നോക്കി ചിരിക്കും.
www.indianews24.com (UK NEWS Team)