jio 800x100
jio 800x100
728-pixel-x-90
<< >>

മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയുന്നു പകരം ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി ജലവിഭവ വകുപ്പ് മന്ത്രിയാകും

ബംഗാളൂര്:ജലവിഭവ വകുപ്പ്‌ മന്ത്രിയായ മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയാനും പകരം ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകാനും തീരുമാനമായി.ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം എന്നറിയുന്നു.പാര്‍ട്ടി തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെ ഡി എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്നതായിരുന്നു പാര്‍ട്ടിക്കുള്ളിലെ ധാരണ. ഇതനുസരിച്ചാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മന്ത്രിയെന്ന നിലയില്‍ മാത്യു ടി തോമസിന്റേത് മികച്ച പ്രവര്‍ത്തനമായരുന്നുവെന്നും കെ കൃഷ്ണന്‍കുട്ടിയും നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നും ഡാനിഷ് അലി പറഞ്ഞു.മന്ത്രിസ്ഥാനത്തിലെ മാറ്റം സംബന്ധിച്ച തീരുമാനം എല്‍ഡിഎഫ് കണ്‍വീനറെ അറിയിച്ചതായും ഡാനിഷ് അലി പറഞ്ഞു.ഏതായാലും   മാത്യു ടി തോമസിനെപ്പോലെ  സംശുദ്ധനും പരിണതപ്രജ്ഞനുമായ ആയ ഒരു മന്ത്രി ജലവിഭവം പോലെ കാലിക പ്രസക്തിയേറിയ ഒരു വകുപ്പിന് നഷ്ടമാകുന്നത് ആശാസ്യമല്ല.നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടി മികച്ച പ്രകടനം കാഴ്ച്ച വയ്ക്കും എന്ന് പ്രത്യാശിക്കാം.

INDIANEWS BENGALURU DESK

Leave a Reply