728-pixel-x-90-2-learn
728-pixel-x-90
<< >>

മാതൃഭാഷാ പഠനം: വാര്‍ഷിക  സമാപനം 15ന്, പി കെ ബിജു മുഖ്യാതിഥി

 കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ [കല കുവൈറ്റ്], മാതൃഭാഷാ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ഇരുപത്തി മൂന്നു വര്‍ഷമായി നടന്നു വരുന്ന സൗജന്യ മാതൃഭാഷാപഠന ക്ലാസ്സുകളുടെ ഈ വര്‍ഷത്തെ ഔപചാരിക സമാപന സമ്മേളനവും സ്വാതന്ത്ര്യദിന ആഘോഷവും ആഗസ്റ്റ്‌ 15 വെള്ളിയാഴ്ച അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. പി കെ ബിജു എം.പി മുഖ്യാതിഥിയാകും. കലയുടെ സജീവ പ്രവര്‍ത്തകനും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ആര്‍.രമേഷിന്‍റെ സ്മരണാര്‍ത്ഥം കല കുവൈറ്റ്‌ ഏര്‍പ്പെടുത്തിയ പ്രവാസ ലോകത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ “രമേശ്‌ സ്മാരക പ്രവാസി പുരസ്കാരം’ ഒമാനില്‍ നിന്നുള്ള പി.എം.ജാബിറിനു ചടങ്ങില്‍ സമ്മാനിക്കും. മാതൃഭാഷാ പഠന ക്ലാസ്സുകളില്‍ അധ്യാപനസേവനം നടത്തിയവര്‍, ക്ലാസ്സുകള്‍ക്കായി സ്ഥലം അനുവദിച്ച വീട്ടുകാര്‍ എന്നിവരെ ആദരിക്കലും സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ദേശഭക്തി ഗാന മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങിന്‍റെ ഭാഗമായി നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ദേശഭക്തി ഗാന മത്സരത്തോട്കൂടിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. വൈകിട്ട് അഞ്ചു മണിക്കാണ് മാതൃഭാഷാ പഠന സമാപന പൊതുസമ്മേളനം ആരംഭിക്കുക. ചടങ്ങില്‍ കുവൈറ്റിലെ ഭാഷാ സ്നേഹികള്‍, സാമൂഹ്യ സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ എന്നിവരും അതിഥികളായി പങ്കെടുക്കും. പരിപാടികളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക്  96652512 99530252 24317875 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply