728-pixel-x-90-2-learn
728-pixel-x-90
<< >>

മാണി യു ഡി എഫ് വിടുമെന്ന് വ്യക്തമായ സൂചന

പത്തനംതിട്ട:യുഡിഎഫിലെ പ്രമുഖ നേതാവ് കെ എം മാണി മുന്നണിവടുമെന്ന് വ്യക്തമായ സൂചന.ഇനിയങ്ങോട്ടുള്ള തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസി(എം)ന്റെ രാഷ്ട്രീയ ബാന്ധവം സംബന്ധിച്ച് ഞായറാഴ്ച്ച പ്രഖ്യാപനമുണ്ടാകുമെന്ന് പാര്‍ട്ടിയുടെ ചെയര്‍മന്‍ കൂടിയായ അദ്ദേഹം അറിയിച്ചു.പത്തനംതിട്ടയില്‍ ചരല്‍ക്കുന്നില്‍ നടന്ന ക്യാമ്പിലെ സ്റ്റിയറിംഗ് കമ്മറ്റിക്കുശേഷം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുന്നണി വിടുമെന്ന തരത്തില്‍ പ്രസ്താവനയിറക്കിയത്.

ഇടതിനോടും വലതിനോടും സമദൂരത്തിലായിരിക്കും ഇനിയുള്ള നീക്കുപോക്കുകള്‍ എന്നാണ് മാണി ശനിയാഴ്ച്ച ചരല്‍ക്കുന്നില്‍ അറിയിച്ചത്.മുന്നണി നിലപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു പുനഃപരിശോധനയ്ക്ക് സമയമായി. യു ഡി എഫില്‍ ഏറെ പ്രയാസം അനുഭവിക്കേണ്ടിവന്നു.ആവശ്യമുള്ള സമയത്തൊന്നും പിന്തുണ ലഭിച്ചില്ല.ഇക്കാലമത്രയും പീഡനങ്ങളുടെയും പരീക്ഷണങ്ങളുടെയും തിന്മയുടെയും കാലമായിരുന്നുവെന്നും മാണി പറഞ്ഞു.യു ഡി എഫ് വിട്ടാല്‍ കേരള കോണ്‍ഗ്രസ് (എം) എം എല്‍ എമാര്‍ രാജിവെക്കണമെന്ന് പറയുന്നവര്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ച കോണ്‍ഗ്രസ് എം എല്‍ എ മാരും രാജിവെക്കണമെന്ന് മാണി പറഞ്ഞു.

സംഭവത്തില്‍ മാണി വ്യക്തമായ നിലപാട് കൈക്കൊള്ളുന്നതിനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്.കെ എം മാണി മുന്നണിയില്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.വാര്‍ത്തകളിലൂടെ പുറത്തുവന്നത് ദീര്‍ഘമായ പ്രസംഗത്തിലെ ചില വാക്കുകളാകാം അതിന്റെ ചുവട് പിടിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.

INDIANEWS24.COM Pathanamthitta

Leave a Reply