728-pixel-x-90-2-learn
728-pixel-x-90
<< >>

മാണിയുടെ പന്ത്രണ്ടാം വരവ് : “മധുര”ത്തിന് വില കുറയും,വിലക്കയറ്റം തഥൈവ !

തിരുവനന്തപുരം: കൃഷി ക്ഷേമ – വിദ്യര്‍ത്ഥി സൌഹൃദ – മദ്യ വിരുദ്ധ – ആഡംബര വിരുദ്ധ ബജറ്റുമായാണ് മാണിയുടെ പന്ത്രണ്ടാം വരവ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള എല്ലാ ഗിമിക്സും ബജറ്റിലുണ്ട്. ഒരു തീവ്ര ഇടതുപക്ഷ ലൈനിലാണ് മാണി സര്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഉള്ളവനില്‍ നിന്നും പിടിച്ചെടുത്ത് ഇല്ലാത്തവനും കൊടുക്കും എന്നാണു ഒറ്റ നോട്ടത്തില്‍ തോന്നുക. അതോടൊപ്പം കര്‍ഷക പ്രേമവും കലശലായുണ്ട്. കോട്ടയം ലോകസഭാ മണ്ഡലത്തില്‍ മാണി കോണ്‍ഗ്രസിന് ജയിക്കുവാന്‍ പറ്റിയ കൊപ്പൊക്കെ മാണി സാര്‍ ഒരുക്കിയിട്ടുണ്ട്.magic 2

വരുമാന വര്‍ദ്ധനവിനായി മദ്യം,​ സ്വകാര്യമേഖലയിലെ ഗതാഗതം,​ നിർമാണം,​ വൻകിട വസ്ത്രവ്യാപാരം,​ ഭൂമിയിടപാടുകൾ തുടങ്ങിയ  മേഖലകളെ വല്ലാതെ കുത്തിനു പിടിച്ച മാണി സര്‍ ഒപ്പം കാർഷികം,​ ആരോഗ്യം,​ വിദ്യാഭ്യാസം,​ മത്സ്യബന്ധനം  എന്നീ മേഖലകളിൽ ക്ഷേമപദ്ധതികളും  പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലയിലാണ് ഏറെ ജനപ്രിയ പരിപാടികൾ. ഇൻഷുറൻസ് ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊക്കെ തിരഞ്ഞെടുപ്പു മുന്നിൽകണ്ടാകണം എന്ന് വ്യക്തമാണ്.പക്ഷെ വിലക്കയറ്റം എന്ന സാധാരണക്കാരന്റെ ദുരിതത്തിന് ഇതൊന്നും അറുതി വരുത്തില്ല എന്ന് സൂക്ഷ്മ പരിശോധനയില്‍ സുവ്യക്തം.പദ്ധതികളല്ലാതെ കാര്യമായ വിലക്കുറവ് സൃഷ്ടിക്കുന്ന നടപടികൾ ബജറ്റിൽ കാണുന്നില്ല.ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്കായി ധാരാളം പണം നീക്കിവച്ചിട്ടുണ്ട്. ഏറെയും കേന്ദ്ര പദ്ധതികൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളതാണ്.

വില കൂടുന്നവ ഒറ്റ നോട്ടത്തില്‍  :

5 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങളുടെ വില കൂടാന്‍ സാധ്യതയുണ്ട്. മദ്യത്തിന് വൻതോതിൽ വില കൂടും.എം സാൻഡ്,​ മെറ്റൽ തുടങ്ങിയ കെട്ടിട നിർമാണ സാമഗ്രികളുടെ വില വർദ്ധിക്കും. വലിയ വാഹനങ്ങളിലെ യാത്രാച്ചെലവ് കാര്യമായി വർദ്ധിക്കും. കോൺട്രാക്ട് കാര്യേജ് ഉപയോഗിച്ചുള്ള അന്തർസംസ്ഥാന യാത്രകൾക്ക് കൂടുതൽ പണം നൽകേണ്ടിവരുംആഡംബര ഹോട്ടലുകളിലെ താമസത്തിനും ഭക്ഷണത്തിനും കൂടുതൽ പണം ചെലവാക്കേണ്ടിവരും. .

വില കുറയുന്നവ ഒറ്റ നോട്ടത്തില്‍

നികുതി ഒഴിവാക്കിയതിനെ തുടർന്ന് ലഡു, ജിലേബി, ഹൽവ,​ ഗോതമ്പ് പൊടി, ഉഴുന്നു പൊടി, തവിട്,​ വെളിച്ചെണ്ണ ഉപയോഗിച്ച് നിർമിക്കുന്ന സോപ്പ്,​ കപ്പലുകളിലെ ഫർണസ് ഓയില്‍,​ റബ്ബര്‍ സ്പ്രേ ഓയില്‍,​ എൽ.ഇ.ഡി ലൈറ്റ്,​ എൽ.പി.ജി സിലിണ്ടർ തുടങ്ങിയവയ്ക്ക് വില കുറയും

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ :

 • ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മെയ്ഡ് ഇന്‍ കേരള കേരള ബ്രാന്‍ഡ്‌
 • യുവജനങ്ങള്‍ക്കായി സംരംഭകത്വക്ലബ്ലുകള്‍                                              
 • കര്‍ഷകര്‍ക്ക് അഗ്രികാര്‍ഡ് – വായ്പ അടക്കമുള്ളവ അഗ്രികാര്‍ഡ് മുഖേന വിതരണം ചെയ്യും
 • കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കാന്‍ പദ്ധതി – അഞ്ച് ലക്ഷം രൂപവരെ പലിശരഹിത വായ്പ
 • മത്സ്യമേഖലയില്‍ മണ്ണെണ്ണ സബ്‌സിഡിക്ക് 100 കോടി
 • ചെറുകിട കര്‍ഷകരുടെയും ബിപിഎല്‍ കുടുംബങ്ങളിലെയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്
 • പാഴ്‌വസ്തുക്കളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുകോടി
 • മഴവെള്ള സംഭരണികള്‍ക്ക് 50 ശതമാനം സബ്‌സിഡി.
 • ഗ്ലോബല്‍ അഗ്രി മീറ്റ് നടത്താന്‍ 25 ലക്ഷം
 • ഡാറ്റസെന്റര്‍ നവീകരണത്തിനായി 16 കോടി
 • 10,000 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റാസ്ബറി കംപ്യൂട്ടറുകള്‍
 • സ്റ്റാന്‍ഫോര്‍ഡ്, ഹാര്‍ഡ്‌വാഡ് യൂണിവേഴ്‌സിറ്റികളുടെ പങ്കാളിത്തത്തോടെ യുവസംരംഭകര്‍ക്ക് പരിശീലന പദ്ധതി
 • കാര്‍ഷികമികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലോകസഞ്ചാരത്തിന് അവസരം നല്‍കും. മികച്ച കര്‍ഷകര്‍ക്ക് പഠനയാത്രയ്ക്ക് അഞ്ച് ലക്ഷം രൂപ
 • കാസര്‍കോട് ജില്ലയിലെ അടയ്ക്കാകര്‍ഷകര്‍ക്ക് 10 കോടി രൂപയുടെ പ്രത്യേക പാക്കേജ്
 • എല്ലാ കര്‍ഷകരേയും പ്ലാന്റെഷന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കി.
 • 1-1-1977 മുമ്പ് ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം വിതരണം ചെയ്യാന്‍ തീവ്രയ്തന പരിപാടി നടപ്പാക്കും
 • ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി
 • 1000 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മ്മിക്കും
 • കാട്ടാക്കടയിലും ഇടുക്കിയിലും മിനിസിവില്‍ സ്‌റ്റേഷന്‍
 • തിരൂരില്‍ മുനിസപ്പല്‍ സ്റ്റേഡിയം
 • തൊടുപുഴയില്‍ ഇറിഗേഷന്‍ മ്യൂസിയം
 • അഞ്ച് നഗരങ്ങളില്‍ രാത്രികാല വാസകേന്ദ്രങ്ങള്‍ക്കായി 50 ലക്ഷം രൂപ
 • കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേക സഹായമായി 150 കോടി
 • കൊച്ചി ബിനാലയ്ക്ക് രണ്ട് കോടി
 • നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്ക് അഞ്ച് കോടി നീക്കിവെച്ചു
 • കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിന് 25 കോടി
 • തിരുവനന്തപുരത്ത് സാതന്ത്ര്യചരിത്ര മ്യൂസിയം
 • വൈക്കം മുഹമ്മദ് ബഷീറിന് തലയോലപ്പറമ്പില്‍ സ്മാരകം
 • പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് ഗ്രീന്‍ ഫിനാന്‍സ് പദ്ധതി ഇതിനായി 10 കോടി
 • കാഞ്ഞിരപ്പള്ളിയില്‍ കെ.നാരായണക്കുറുപ്പിന്റെ പേരില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍
 • പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് ഗ്രീന്‍ ഫിനാന്‍സ് പദ്ധതി ഇതിനായി 10 കോടി
 • 2 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 6 ശതമാനത്തിന് ഭവന വായ്പ
 • ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 4 ശതമാനത്തിന് ഭവന വായ്പ
 • ഐ.ടി.പാര്‍ക്കുകളുടെ വികസനത്തിന് 134 കോടി
 • അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യു.ഐ.ഡി കാര്‍ഡ് ഏര്‍പ്പെടുത്തും. ഇതിനായി മൂന്നു കോടി വകയിരുത്തും
 • വിദേശ മദ്യവില കൂടും: 10 ശതമാനം അധിക നികുതി
 • കേരളാ പോലീസിന്റെ ‘നിര്‍ഭയകേരളം സുരക്ഷിത കേരളം’ പദ്ധതിക്ക് ഏഴ് കോടി
 • പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്കായി ഏഴ് ജില്ലകളില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍. ഇതിനായി അഞ്ച് കോടി വകയിരുത്തും
 • ആദിവാസികള്‍ക്ക് 1000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും
 • വെള്ളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ഭക്ഷ്യഎണ്ണയുടേയും നികുതി അഞ്ച് ശതമാനമാക്കി
 • എ.ടി.എം, മൊബൈല്‍ ടവര്‍ ഉടമ്പടികള്‍ക്ക് നികുതി ഏര്‍പ്പെടുത്തി
 • കൊച്ചി മെട്രോയ്ക്ക് 250 കോടിയുടെ നികുതി ഇളവ്‌
 • കുടുംബത്തിലെ ഗൃഹനാഥന്‍ മരണമടഞ്ഞാല്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും
 • വന്‍കിട തുണിക്കടകള്‍ക്ക് രണ്ട് ശതമാനം അധികനികുതി
 •   പോളീ ഹൗസിങ് ഫാമുകള്‍ തുടങ്ങാനുള്ള വരുന്ന ചിലവിന്റെ 90 ശതമാനം വായ്പ നല്‍കും                                                                                                                                                                                             
 • രണ്ട് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് പുതിയ ഭവനനിര്‍മ്മാണപദ്ധതി : ഇതനുസരിച്ച് ഒരു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നാല് ശതമാനം പലിശ നിരക്കിലും രണ്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആറ് ശതമാനം പലിശനിരക്കിലും ഭവനവായ്പ ലഭ്യമാക്കും.
 • ഭൂമിയുടെ ന്യായവില കൂട്ടും : എല്ലാ വിലയാധാരങ്ങള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ആറ് ശതമാനമാക്കി ഏകീകരിക്കും.സഹകരണസ്ഥാപനങ്ങളുടെ കീഴിലെ ചിട്ടികള്‍ മുദ്രപത്ര നിയമത്തിന്‍ കീഴില്‍ കൊണ്ടുവരും. ചിട്ടി,കുറി ഇടപാടുകള്‍ക്ക് മുദ്രപത്രത്തിന് 1000 രൂപയ്ക്ക് 25 എന്നത് 50 രൂപയാക്കും.  എല്ലാത്തരം ക്ഷേമപെന്‍ഷനുകളും 100 രൂപ വീതം വര്‍ദ്ധിപ്പിക്കും. സ്വര്‍ണനികുതി ഘടന ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.

ഒറ്റ നോട്ടത്തില്‍ ഏറെ “സാധാരണജന”പ്രിയമെന്ന് have-and-not-book-coverതോന്നിപ്പിക്കുന്ന ഈ ബജറ്റിലെ പ്രഖ്യാപനങ്ങളെറെയും പ്രാവര്‍ത്തികമാക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ് എന്ന് ധന മന്ത്രിക്കു തന്നെ നന്നായി അറിയാവുന്ന കാര്യമാണ്. മാത്രവുമല്ല ക്ഷേമ പദ്ധതികളിലേറെയും കേന്ദ്ര സര്‍ക്കാര്‍ വിഹിതം ആവശ്യപ്പെടുന്നവായാണ്. രണ്ടു തരത്തില്‍ ഇതിനെ വായിക്കാം. കോണ്‍ഗ്രസിനെ – യു പി എ അല്ലെങ്കില്‍ യു ഡി എഫിനെ തെരഞ്ഞെടുത്തില്ലെങ്കില്‍ ഇതൊന്നും നടപ്പാകാന്‍ പോകുന്നില്ല എന്ന സന്ദേശം ജനങ്ങള്‍ക്ക്‌ നല്‍കുക. ഇനി കേന്ദ്രത്തില്‍ ഭരണം നഷ്ടപ്പെടുന്ന പക്ഷം പഴിയൊക്കെയും പുതിയ കേന്ദ്ര സര്‍ക്കാരില്‍ അടിച്ചേല്‍പ്പിച്ചു തലയൂരുക എന്ന തന്ത്രമാണ് മാണി പയറ്റിയിരിക്കുന്നത്. ഏതായാലും വലിയ തോതിലുള്ള ചര്‍ച്ചകളോ വിശകലങ്ങളോ ആവശ്യമില്ലാത്ത ഒരു ബജറ്റാണ് മാണി അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ കൂടുതലൊന്നും ഇലക്ഷന്‍ തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഈ സമയത്ത് പ്രതീക്ഷിക്കേണ്ടതുമില്ല. പരിണത പ്രജ്ഞനും കുശാഗ്ര ബുദ്ധിയുമായ ധനമന്ത്രിക്ക് പൊതു ജനത്തിന്റെ മര്‍മ്മം നന്നായറിയാം . അടി ശരിക്കേറ്റോ എന്നറിയാന്‍ ഇനി മാസങ്ങള്‍ മാത്രം.

INDIANEWS24 TVM

 

Leave a Reply