728-pixel-x-90-2-learn
728-pixel-x-90
<< >>

മാണിക്കെതിരെ വിജിലന്‍സ് പരിശോധന തുടങ്ങി

കൊച്ചി:മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന തുടങ്ങി.തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട ബിസിനസ്സ് ഗ്രൂപ്പിന് വേണ്ടി നികുതി ഇളവ് അനുവദിച്ചെന്ന കേസിലാണ് അന്വേഷണം.സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് അഡ്വ.നോബിള്‍ മാത്യു നല്‍കിയ പരാതി പരിഗണിച്ചാണ് വിജിലന്‍സിന്റെ ത്വരിത പരിശോധന ആരംഭിച്ചത്.പരാതിക്കാരന്‍ നേരത്തെ കേരള കോണ്‍ഗ്രസ് നേതാവായിരുന്നു.കോട്ടയം വിജിലന്‍സ് കോടതിയിലാണ് നോബിള്‍ ആദ്യം പരാതി കൊടുത്തത്.കോടതിയുടെ പരിധിയില്‍ വരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പരാതി തള്ളിയതോടെ വിജിലന്‍സ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കി.തുടര്‍ന്നാണ് ഈ മാസം ഏഴിന് ത്വരിത പരിശോധനയ്ക്കായി ഉത്തരവിട്ടത്.

കേസില്‍ നോബിളിന്റെ മൊഴിയെടുത്തു.വിജിലന്‍സ് ഡി വൈ എസ് പി. ഫിറോസ് എം ഷഫീക്ക് ആണ് മൊഴിയെടുത്തത്.ബിസിനസ്സ് ഗ്രൂപ്പിന് ഉദ്യോഗസ്ഥര്‍ ചുമത്തിയ പിഴ കെ എം മാണി ഇടപെട്ട് കുറച്ചെന്നാണ് ആക്ഷേപം.എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിലും സര്‍ക്കാര്‍ അഭിഭാഷക നിയനത്തിലും കെ എം മാണി പണം വാങ്ങിയെന്ന് നോബിള്‍ കോട്ടയത്തെ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു.

INDIANEWS24.COM Kochi

Leave a Reply